ഗൂഗിൾ മാപ്സിൽ വൻ മാറ്റങ്ങൾ

 യാത്ര ആനന്ദകരമാക്കാൻ ഓഗ്മെന്റഡ് റിയാലിറ്റി




 യാത്രകളിൽ പലർക്കും സന്തതസഹചാരിയാണ് ഗൂഗിളും ആപ്പിളും അടക്കം പല കമ്പനികളുടെയും മാപ്പുകൾ . യാത്രകളിൽ ഒപ്പം മാപ് ഇല്ലന്ന് തോന്നിയാൽ പലർക്കും യാത്രാ സുഖം പോലും നഷ്ടപ്പെടും .
എന്നാൽ , ഓഗ്മെന്റഡ് റിയാലിറ്റി എത്തുന്നതോടെ മാപ് സേവനം അടുത്ത യുഗത്തിലേക്കു കടക്കുകയാണ് . മാപ് സേവനങ്ങളിൽ ഗൂഗിൾ  തന്നെയാണ് പുതിയ ഉദ്യമത്തിനു
 പിന്നിൽ .
കഴിഞ്ഞ വർഷം മെയ് മാസത്തിൽ അവതരിപ്പിച്ച ഈ ഫീച്ചർ ഇപ്പോഴാണ് ചുരുക്കം ചില  ഉപയോക്താക്കളിലേക്കെങ്കിലും എത്തുന്നത് . മാപ്തിനു വേണ്ടി ഫോട്ടോകൾ നല്കുകയോ , ഈ സേവനത്തിന്റെ റിവ്യൂ  നൽകുകയോ ചെയ്തിരിക്കുന്നവർക്കാണ് ഇത് ആദ്യം ഉപയോഗിക്കാൻ അനുമതി കിട്ടിയിരിക്കുന്നത് . ടെസ്റ്റിങ് ഘട്ടിത്തലാണ് .




 ഓഗ്മെന്റഡ് റിയാലിറ്റി 

യാഥാർഥ ലോകത്തു നിന്ന് ' കണ്ണുമുടിക്കെട്ടി ' മറ്റൊരു സാങ്കൽപ്പിക ലോകത്തെക്കു മാറുന്നതാണ് വെർച്വൽ റിയാലിറ്റി എങ്കിൽ , ഫോൺ ക്യാമറയിലുടെയും മറ്റും  നോക്കുമ്പോൾ യാഥാർഥ ലോകത്തിനു മേൽ , സ്കീനിൽ എഴുത്തും
അടയാളപ്പെടുത്തലുകളും എല്ലാം നടത്തുന്നതാണ് ഓഗ്മെന്റഡ് റിയാലിറ്റി .ഗൂഗിളും ആപ്പിളും മൈക്രോസോഫ്റ്റമൊക്കെ ഇപ്പോൾ വെർച്വൽ റിയാലിറ്റിയെക്കാൾ - താത്പര്യം കാണിക്കുന്നത് ഓഗ്മെന്റഡ് റിയാലിറ്റിയിലാണെന്നു തോന്നും സമീപകാലത്ത് അവരുടെ നീക്കങ്ങൾ കണ്ടാൽ .ഫോൺ ക്യാമറയ്ക്ക് ശേഷം സർവ്വവിധ ഉപയോക്താക്കളെയും ആകർഷിക്കുന്ന ഒരു ഫീച്ചർ കൊണ്ടുവരാൻ കമ്പനികൾക്കു കഴിഞ്ഞിട്ടില്ല .
ഓഗ്മെന്റഡ് റിയാലിറ്റിക്ക് ആ ശേഷിയുണ്ടായിരിക്കുമെന്നാണ് ആപ്പിൾ അടുത്തകാലത്തു പറഞ്ഞത് .
 ഗൂഗിൾ മാപ്തിൽ എത്തിയ ഫീച്ചറുകൾ , ഇപ്പോൾ കാൽനടക്കാർക്ക് ഉപയോഗിക്കാൻ പാകത്തിനാണ് സജ്ജീകരിച്ചിരിക്കുന്നത് .ഫോൺ സ്കീനിനു മേൽ ഡിജിറ്റൽ സ്ട്രീറ്റ് സൈനുകളും വെർച്വൽ ആരോകളും പതിക്കുകയാണ് മാപ്സ് ഇപ്പോൾ ചെയ്യുന്നത് .ഏതു ഭാഗത്തേക്കാണ് നടക്കേണ്ടത് എന്നൊക്കെ കാട്ടിക്കൊടുക്കുകയാണ് ഇതിന്റെ കടമ .ഉപയോക്താക്കൾ തങ്ങൾക്കു മുന്നിൽ ഫോൺ ഉയർത്തിപ്പിടിക്കുമ്പോൾ മാക്സസിന്റെ ഓഗ്മെന്റഡ് റിയാലിറ്റി വേർഷൻ പ്രവർത്തനക്ഷമമാകും .പാതയോരത്തുകൂടെ ഓൺലൈൻ മാപ് ഉപയോഗിച്ച് തപ്പിത്തടഞ്ഞു നടക്കുമ്പോൾ ആളുകൾ വന്നിടിക്കുന്ന പ്രശ്നം ഇതിലൂടെ - പരിഹരിക്കാനായേക്കുമെന്നാണ് ഗുഗിൾ കരുതുന്നത് .സാധാരണ മാപ്തിൽ

എങ്ങോട്ടു നീങ്ങണമെന്ന കാര്യം അത്രയ്ക്ക - വ്യക്തമാകണമെന്നില്ല .ദിശ മനസ്സിലായിക്കഴിഞ്ഞാൽ ഫോൺ പോക്കറ്റിലേക്കും മറ്റും തിരിച്ചു വയ്ക്കാൻ ഗൂഗിൾ പാത്സാഹിപ്പിക്കും .പരിസരബോധമില്ലാതെ അപകടത്തിലേക്കു - നടന്നു നീങ്ങാതിരിക്കാനാണ് ഇത് .ഗൂഗിൾ ഈ അനുഭവത്തെ ഗ്ലോബൽ ലോക്കലൈസേഷൻ എന്നാണ് വിളിക്കുന്നത് .ഫോണിന്റെ ജിപിഎസ് ഉപയോക്താവ് നിൽക്കുന്ന കൃത്യസഥലം മനസ്സിലാക്കുന്നു . എന്നിട്ട് ഫോണിന്റെ ക്യാമറയിലുടെ നോക്കി സ്ഥലം മനസ്സിലാക്കുന്നു .ഗൂഗിൾ സീറ്റ് വ്യൂവിലുള്ള ചിത്രങ്ങളിൽ കണ്ണോടിച്ചാണ് കൃത്യമായ സ്ഥലം മനസ്സിലാക്കുന്നത് .ഇതെല്ലാം മില്ലി സെക്കൻഡുകൾക്കുള്ളിൽ നടക്കുന്നു .ഈ - സാങ്കേതികവിദ്യയ്ക്ക് നിങ്ങൾ എവിടെ
സാങ്കേതികവിദ്യയ്ക്ക് നിങ്ങൾ എവിടെ നിൽക്കുന്നുവെന്ന് വേഗം തിട്ടപ്പെടുത്തി - പോകേണ്ട ദിശ കാണിച്ചുതരാനാകും .നിലവിൽ ഉപയോഗിക്കുന്ന 2D മാപ്സിൽ കാണുന്ന നീല ബിന്ദുവാണ് ( blue dot ) നിങ്ങൾ നിൽക്കുന്ന സ്ഥലം .ചിലപ്പോൾ ഇത് ചാടിക്കളിക്കും .അപ്പോൾ നിങ്ങൾക്കു മനസ്സിലാവില്ല .നിങ്ങൾ എവിടെയാണു നിൽക്കുന്നതെന്ന് ഗൂഗിൾ ഉദ്യോഗസ്ഥൻ പറഞ്ഞു .നഗരങ്ങളിൽ ഈ പ്രശ്നം വഷളാകും .ലോഹനിർമിത വസ്തുക്കളുടെ സാന്നിധ്യം പെരുകുന്നതാണ് കാരണം .മറ്റുള്ളവരുടെ ഫോണുകളും കാന്തിക വലയങ്ങളുമെല്ലാം പ്രശ്നം സൃഷ്ടിക്കും .- ഇതെല്ലാം പരിഹരിച്ച് ഉപയോക്താവിനെ സഹായിക്കുകയാണ് പുതിയ എആർ മാപ് - എന്നും അദ്ദേഹം പറയുന്നു .
വാഹനത്തിലും മറ്റും യാത്ര ചെയ്യുന്നവർക്ക് ഇത് ഉപകരിക്കുമോ ?ഉവ്വ് .അതിനു സമയമെടുത്തേക്കും .വരും കാലത്തെ വണ്ടികളും ക്യാമറകളും സെൻസറുകളും - - കുടുതൽ ഉൾപ്പെടുത്തിയായിരിക്കുമല്ലോ - നിർമിക്കുക .അപ്പോഴേക്കും ഓഗ്മെന്റഡ് - റിയാലിറ്റി മാസ് നന്നായി പ്രവർത്തന - സജ്ജമാകുമെന്ന് കരുതാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍