നേരിട്ടെത്തി കെവൈസി അപ്‌ഡേറ്റ് ചെയ്യണമെന്ന് പറഞ്ഞ് ബാങ്ക് ബുദ്ധിമുട്ടിക്കുന്നുണ്ടോ?

 


കെവൈസി വീണ്ടും അപ്‌ഡേറ്റ് ചെയ്യുന്നതിന് ഉപഭോക്താവ് ബാങ്കില്‍ നേരിട്ട് പോകേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇടപാടുകാരന് ഓണ്‍ലൈനായി ഇത് ചെയ്യാവുന്നതാണ്.

എന്നാല്‍ മേല്‍വിലാസത്തില്‍ മാറ്റം ഉണ്ടെങ്കില്‍ ബാങ്കില്‍ പോകേണ്ടി വരുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.


വായ്പ നയ പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് ശക്തികാന്ത ദാസ് ഇക്കാര്യം വിശദീകരിച്ചത്. ആര്‍ബിഐയുടെ കെവൈസി വ്യവസ്ഥകള്‍ അനുസരിച്ച് നിശ്ചിത ഇടവേളകളില്‍ ബാങ്കുകള്‍ ഉപഭോക്താക്കളുടെ കെവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായി അക്കൗണ്ട് ഉടമ നേരിട്ട് ബാങ്കില്‍ പോകേണ്ടതില്ല എന്നാണ് ശക്തികാന്ത ദാസ് പറയുന്നത്. പകരം ഓണ്‍ലൈനായി തന്നെ ഇക്കാര്യം ചെയ്യാവുന്നതാണ്.


നിലവില്‍ അക്കൗണ്ട് തുറക്കുമ്പോഴാണ് അക്കൗണ്ട് ഉടമയുടെ കെവൈസി വിവരങ്ങള്‍ ബാങ്ക് ശേഖരിക്കുന്നത്. എന്നാല്‍ നിശ്ചിത ഇടവേളകളില്‍ പുതുക്കാന്‍ ബാങ്ക് നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി ബാങ്കിന്റെ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഇടപാടുകാര്‍ ബാങ്കില്‍ പോയി കെവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതാണ് പതിവ്.

പകരം ഓണ്‍ലൈനായി തന്നെ അക്കൗണ്ട് ഉടമയ്ക്ക് ഇത് ചെയ്യാവുന്നതാണെന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്. കെവൈസി വീണ്ടും അപ്‌ഡേറ്റ് ചെയ്യാന്‍ ബാങ്കില്‍ നേരിട്ട് വരണമെന്ന് നിര്‍ബന്ധിക്കുകയാണെങ്കില്‍ ഉപഭോക്താവിന് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാവുന്നതാണെന്നും ശക്തികാന്ത ദാസ് അറിയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍