കൃഷിയിടങ്ങളിൽ തീയിട്ടാൽ പിഎം കിസാൻ ആനുകൂല്യം ലഭിക്കില്ല

 



കൃഷിയിടങ്ങൾക്ക് തീയിടുന്ന കർഷകർക്ക് PM Kisan Samman Nidhi ആനുകൂല്യം ലഭിക്കില്ല. ഡൽഹിയിലെ വായു മലിനീകരണത്തിന്റെ 38 ശതമാനവും കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നത് മൂലമാണെന്ന് റിപ്പോർട്ട് വന്നിരുന്നു.

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ കൃഷി അവശിഷ്ടങ്ങൾ തുടർച്ചയായി കത്തിക്കുന്ന സാഹചര്യത്തിൽ ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വായു മലിനീകരണം രൂക്ഷമാകുകയാണ്. ഈ സാഹചര്യത്തിലാണ് ഉത്തർപ്രദേശ് സർക്കാർ നിർണായകമായ തീരുമാനം അറിയിച്ചത്. ഇതുകൂടാതെ തുടർച്ചയായി കൃഷിയിടം കത്തിക്കുന്ന കർഷകരിൽ നിന്ന് പിഴ ഈടാക്കുമെന്നും UP Government അറിയിച്ചു. ഒരേക്കറിൽ താഴെ ഭൂമിയുള്ള കർഷകരിൽ നിന്ന് 2500 രൂപയും, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവരിൽ നിന്ന് 5000 രൂപയും പിഴ ഈടാക്കാനാണ് തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍