സ്ഥിര നിക്ഷേപം ഒന്നര വർഷത്തേക്ക് 7.85% പലിശയുമായി പൊതുമേഖലാ ബാങ്ക്

 



നിലവിലെ സാമ്പത്തികാവസ്ഥയിൽ റിസർവ് ബാങ്ക് നിരക്കുയർത്തൽ തുടരുമ്പോൾ നിക്ഷേപകരെ സംബന്ധിച്ച് ആശ്വാസമാകുന്നുണ്ട്.

ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് പലിശ നിരക്കുയർന്നു വരികയാണ്. ഈ സമയത്ത് ദീർഘകാലത്തേക്ക് സ്ഥിര നിക്ഷേപമിടുന്നതിനേക്കാൾ നല്ലത് ഹ്രസ്വകാല നിക്ഷേപങ്ങളാണ്. ഹ്രസ്വകാലത്തേക്കാണ് ബാങ്കുകൾ ഇപ്പോൾ നിരക്കുയർത്തിയിരിക്കുന്നത്.

ഹ്രസ്വകാല പദ്ധതികളിൽ നിക്ഷേപിച്ച് ഇപ്പോഴുള്ള ഉയർന്ന നിരക്ക് നേടുകയും കാലാവധിയെത്തുമ്പോൾ ഉയർന്ന നിരക്കുള്ള കാലവധിയിലേക്ക് നിക്ഷേപം മാറ്റുന്നതുമാണ് അനുയോജ്യം. കയ്യിലുള്ള പണം ഭാ​ഗങ്ങളായി വിവിധ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളിലേക്ക് മാറ്റാവുന്നതുമാണ്. ഇത്തരത്തിൽ ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കാൻ പറ്റിയ 3 പൊതുമേഖലാ ബാങ്കുകളുടെ സ്ഥിര നിക്ഷേപ പദ്ധതികലാണ് ചുവടെ.
പഞ്ചാബ് നാഷണൽ ബാങ്ക്

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. 19,36,923 കോടി രൂപയുടെ ബിസിനസാണ് ബാങ്ക് നടത്തുന്നത്. 10,058 ആഭ്യന്തര ശാഖകളും 2 വിദേശ ശാഖകളും 13,219 എടിഎമ്മുമായി വലിയ ശ്രംഖല പഞ്ചാബ് നാഷണല്‍ ബാങ്കിനുണ്ട്. ബാങ്ക് ആരംഭിച്ച 600 ദിവസ കാലാവധിയുള്ള നിക്ഷേപ പദ്ധതിയുടെ പ്രത്യേകത നോക്കാം.

600 ദിവസത്തേക്കുള്ള കോളബിള്‍, നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപങ്ങള്‍ ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. കാലാവധിക്ക് മുന്‍പ് പിന്‍വലിക്കാന്‍ സാധിക്കാത്ത നിക്ഷേപങ്ങളെയാണ് നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപങ്ങള്‍ എന്നു പറയുന്നത്.

600 ദിവസത്തേക്കുള്ള കോളബിള്‍ സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശ പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കുന്നു. 60 വയസ് കഴിഞ്ഞ പൗരന്മാര്‍ക്ക് 7.50 ശതമാനവും 80 വയസ് കഴിഞ്ഞവര്‍ക്ക് 7.80 ശതമാനം പലിശയും ബാങ്ക് നല്‍കുന്നുണ്ട്.

നോണ്‍ കോളബിള്‍ ഓപ്ഷനില്‍ പൊതു വിഭാഗത്തിന് 7.05 ശതമാനം പലിശ നിരക്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കുന്നത്. 60 വയസ് കഴിഞ്ഞവര്‍ക്ക് 7.55 ശതമാനവും 80 വയസ് കഴിഞ്ഞവര്‍ക്ക് 7.85 ശതമാനം പലിശയും ലഭിക്കും. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍