ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2022-2023 - മിൽക്ക്ഷെഡ് വികസന പദ്ധതി

 




ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2022-2023 - മിൽക്ക്ഷെഡ് വികസന പദ്ധതി (MSDP) നടപ്പിലാക്കാൻ താൽപര്യമുള്ളവരിൽനിന്ന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 20 വരെ ക്ഷീരവികസനവകുപ്പിന്റെ

ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന റജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാവുന്ന പദ്ധതികൾ:*

👉🏻രണ്ട് പശു യൂണിറ്റ്
👉🏻അഞ്ച് പശു യൂണിറ്റ്
👉🏻പത്ത് പശു യൂണിറ്റ്
👉🏻കറവ യന്ത്രം
👉🏻കാലിത്തൊഴുത്ത് നിർമ്മാണം
👉🏻ഡെയറി ഫാം ആധുനിക വൽക്കരണം / യന്ത്രവൽക്കരണം
👉🏻വാണിജ്യ ഫാമുകൾക്ക് അടിസ്ഥാന സൗകര്യ വികസനവും    യന്ത്രവൽക്കരണവും

*ഡെയറി ഫാം ആധുനിക വൽക്കരണം / യന്ത്രവൽക്കരണം  പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന  ഇനങ്ങൾ*👇🏻
1.മിൽക്ക് ക്യാൻ
2.റബ്ബർ മാറ്റ്
3.ഡ്രിങ്കിങ് ബൗൾ
4.വോൾ മൗണ്ടിംഗ് ഫാൻ ഫോർ ക്യാറ്റിൽ ഷെഡ്
5.ജലസേചന സംവിധാനം
6.സ്പ്രിങ്ക്ലർ / മിസ്റ്റ് സിസ്റ്റം
7.കാലിത്തൊഴുത്ത് പുനരുദ്ധാരണം
8.സ്ലറി പമ്പ്
9.സൈലേജ് ബങ്കർ
10.ബയോഗ്യാസ് പ്ളാൻറ്
11.വീൽ ബാരോ
12.ബൾക്ക് കൂളർ
13.തുറന്ന കിണർ / കുഴൽ കിണർ
14.ക്രീം സെപ്പറേറ്റർ
15.യൂറിയ സമ്പുഷ്‌ടീകരണ പിറ്റ്
16.സോളാർ വാട്ടർ ഹീറ്റർ 
17.ജൈവ വളം - മണ്ണിര കമ്പോസ്റ്റ് യൂണിറ്റ്
18.ത്രാസ്
19.ഹാൻഡ് ഓപ്പറേറ്റഡ് പാക്കിങ് മെഷീൻ
20.ജനറേറ്റർ
21.പ്രഷർ വാഷർ ഫോർ ക്യാറ്റിൽ ഷെഡ്
22.മാലിന്യ നിർമാർജന ഉപകരണങ്ങൾ
23.കൗ കംഫോർട് എക്വിപ്മെൻറ്സ്
24.സീഡ് കോസ്റ്റ്, ഇലക്ട്രിസിറ്റി ചാർജ് , മെയിൻറനൻസ് ചാർജ് ഓഫ് ഹൈഡ്രോപോണിക്സ് യൂണിറ്സ് ഫണ്ടഡ് ബൈ ഡിപ്പാർട് മെൻറ്‌ ഇൻ പ്രീവിയസ് ഇയർ
25. മേൽ സൂചിപ്പിച്ചവ കൂടാതെ ഡെയറി ഫാം - ൽ ഉപയോഗപ്രദമായ ഏത് ഇനവും ജില്ല ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെ ഉൾപ്പെടുത്താവുന്നതാണ്.

*വാണിജ്യ ഫാമുകൾക്ക് അടിസ്ഥാന സൗകര്യവികസനവും    യന്ത്രവൽക്കരണവും:ഉൾപ്പെടുത്താവുന്ന ഇനങ്ങൾ👇🏻*
1. മിൽക്കിങ് പാർലർ
2. കാലാവസ്ഥ നിയന്ത്രിത കാലിതൊഴുത്ത്
3. ഫുള്ളി ഓട്ടോമാറ്റിക് വാട്ടർ ബൗൾ സിസ്റ്റം
4. പാരിസ്ഥിതിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഘടകങ്ങൾ
5. ഫെൻസിങ് & പാഡക്
6. ഓട്ടോമാറ്റിക് / റോബോട്ടിക് മാനുവർ സ്ക്രേപർ
7. ബയോഗ്യാസ് പ്ലാന്റ് വിത്ത് എനർജി പ്രൊഡക്ഷൻ യൂണിറ്റ്
8. വാല്യൂ അഡിഷൻ യൂണിറ്റ് ഫോർ കൗഡങ് & യൂറിൻ
9. ബൾക്ക് മിൽക്ക് കൂളർ
10.ഫാം സോഫ്റ്റ്‌വെയർ വിത്ത് RFID (Radio Frequency Identification)
11. ഫീഡ് & ഫോഡ്‌ഡർ ഗോഡൗൺ
12. TMR യൂണിറ്റ്
13. ബയോ സെക്യൂരിറ്റി യൂണിറ്റ്
14. മിൽക്ക് ATM
15. ക്യാറ്റിൽ / ഫോഡ്‌ഡർ ട്രക്ക്‌
16. മേൽ സൂചിപ്പിച്ചവ കൂടാതെ ഡെയറി ഫാം - ൽ   ഉപയോഗപ്രദമായ ഏത് ഇനവും ജില്ല ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെ ഉൾപ്പെടുത്താവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടർ അറിയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍