കേന്ദ്ര സർക്കാർ എല്ലാ വകുപ്പുകളിലും ഇ-ഓഫീസ് നടപ്പിലാക്കി

 


എല്ലാ കേന്ദ്ര സർക്കാർ വകുപ്പുകളിലും ഡിജിറ്റൈസേഷനോ ഇ - ഓഫീസോ നടപ്പാക്കിയതായി 

ലോക്‌സഭയെ അറിയിച്ചു. കൂടാതെ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ധനകാര്യ മന്ത്രാലയം, നീതിന്യായ വകുപ്പ്, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, ഭരണ പരിഷ്കാരങ്ങൾ ആൻഡ് പൊതു പരാതികൾ  തുടങ്ങി നിരവധി വകുപ്പുകളെ ആശ്രയിക്കുന്നവർക്ക് ഇത് സഹായകമാകും.കൂടാതെ വകുപ്പുകളെ സംബന്ധിച്ച അപേക്ഷകളും പരാതികളും പൗരൻമാർക്ക് പോർട്ടലുകളിൽ സമർപ്പിക്കാനുള്ള സൗകര്യം ലഭിക്കും.കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗാണ് സഭയെ ഇക്കാര്യം രേഖാമൂലം അറിയിച്ചത്. "ഡിജിറ്റൽ സെക്രട്ടേറിയറ്റിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളിലും / വകുപ്പുകളിലും ഇ-ഓഫീസ് നടപ്പിലാക്കിയിട്ടുണ്ട്. മന്ത്രാലയങ്ങളിലെ സെൻട്രൽ രജിസ്ട്രി യൂണിറ്റുകളും ഡിജിറ്റൈസ് ചെയ്തിട്ടുണ്ടെന്ന്" മന്ത്രി പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍