സ്മാർട്ട് ഫോണില്ലെങ്കിലും സ്മാർട്ടായി പണമയയ്ക്കാം

 



സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്കു മാത്രമല്ല, സാധാരണ ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്കും യു.പി.ഐ. സംവിധാനം

ഉപയോഗിച്ച് സുരക്ഷിതമായി പണമിടപാടുകൾ നടത്താൻ ഇപ്പോൾ സൗകര്യം. ‘യു.പി.ഐ. 123പേ’ എന്ന സംവിധാനത്തിലൂടെ ആർ.ബി.ഐ. ഇത്തരം പണമിടപാടുകൾക്ക് സൗകര്യമൊരുക്കിയിട്ട് മൂന്നു മാസമായി സംവിധാനം നിലവിൽ വന്നിട്ട്, എന്നാൽ അധികമാർക്കും ഇതിനെക്കുറിച്ച് അറിയില്ല.

പ്രീ ഡിഫൈൻഡ് ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് (ഐ.വി.ആർ.) നമ്പർ വഴിയാണ് യു.പി.ഐ. പണമിടപാടുകൾക്ക് ഫീച്ചർ ഫോണിൽ സൗകര്യമൊരുക്കുന്നത്. ബാങ്ക് പണമിടപാടുകൾ നടത്താനും മൊബൈൽ, ഫാസ്ടാഗ് എന്നിവ റീചാർജ് ചെയ്യാനും മറ്റ് ബില്ലുകൾ അടയ്ക്കാനും ബാങ്ക് ബാലൻസ് അറിയാനുമെല്ലാം ‘യു.പി.ഐ. 123പേ’ നിങ്ങളെ സഹായിക്കും.


എങ്ങനെ ഉപയോഗിക്കാം ?

നിങ്ങൾ ഒരു ഫീച്ചർ ഫോൺ ഉപയോക്താവാണോ... എങ്കിൽ നിങ്ങളുടെ മൊബൈലിൽ യു.പി.ഐ. 123പേ സേവനം ഉപയോഗപ്പെടുത്തുന്നതിന് ആദ്യം ഒരു യു.പി.ഐ. ഐ.ഡി. ഉണ്ടാക്കണം. ഇതിനായി,


1. *99#-ൽ ഡയൽ ചെയ്യുക.


2. നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക.


3. ഡെബിറ്റ് കാർഡിന്റെ അവസാന ആറക്ക നമ്പറും കാർഡ് കാലാവധിയും കൊടുക്കുക.


ഇത് ചെയ്തുകഴിയുമ്പോൾ നിങ്ങളോട് ഒരു യു.പി.ഐ. പിൻ സെറ്റ് ചെയ്യാൻ ആവശ്യപ്പെടും. യു.പി.ഐ. പിൻ നിങ്ങൾക്ക് ഓർത്തെടുക്കാൻ എളുപ്പമുള്ള ഏതെങ്കിലും നമ്പറുകളാകാം. ഇതോടെ യു.പി.ഐ. ഐ.ഡി. ആക്ടിവേറ്റ് ആകും.


ഉപയോഗം എങ്ങനെ 


* ഐ.വി.ആർ. (ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ്) നമ്പർ-08045163666 ഫോണിൽ ഡയൽ ചെയ്യുക.


* ഐ.വി.ആർ. മെനുവിൽ നിന്ന് ഭാഷ തിരഞ്ഞെടുക്കുക.


* യു.പി.ഐ.യുമായി ലിങ്ക് ചെയ്ത ബാങ്ക് തിരഞ്ഞെടുക്കുക.


* കൊടുത്ത വിവരങ്ങൾ ഉറപ്പിക്കാൻ 1 അമർത്തുക.


* ഫോൺ നമ്പർ ഉപയോഗിച്ച് പണമയയ്ക്കാൻ 1 അമർത്തുക.


* പണം സ്വീകരിക്കേണ്ട വ്യക്തിയുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക.


* വിവരങ്ങൾ ഉറപ്പിക്കുക.


* അയയ്ക്കേണ്ട തുക നൽകുക


* നിങ്ങളുടെ യു.പി.ഐ. പിൻ നൽകി ഇടപാട് പൂർത്തിയാക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍