രാജ്യത്ത് നിരോധിച്ച ചൈനീസ് ആപ്പുകൾ നിസാര മാറ്റം വരുത്തി തിരിച്ചുവരുന്നതായി സ്ഥീരികരിച്ച് കേന്ദ്രം.
ഷെയർ ഇറ്റ് ഉൾപ്പെടെയുള്ള ആപ്പുകൾ തിരിച്ചുവരുന്നതായാണ് റിപ്പോർട്ട്. കൂടാതെ പബ്ജി ഗെയിം നിരോധിച്ചതാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.നിരോധിച്ച ശേഷവും ഇത് ഇന്ത്യയിൽ കളിക്കുന്നതായി കണ്ടെത്തിയതായും ഗെയിം കളിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കുട്ടി അമ്മയെ കൊലപ്പെടുത്തിയ സംഭവം അതിനു തെളിവാണെന്നും കേന്ദ്രം വ്യക്തമാക്കി.നിരോധിച്ചിട്ടും ഇതെങ്ങനെ സംഭവിക്കുന്നു എന്ന് അന്വേഷിക്കണമെന്നും പറയുന്നുണ്ട്.2020ലാണ് കേന്ദ്ര ഐടി മന്ത്രാലയം പബ്ജി അടക്കമുള്ള ആപ്പുകൾ നിരോധിച്ച് ഉത്തരവ് ഇറക്കിയത്.ഇത്തരം ആപ്പുകളുടെ തിരിച്ചുവരവ് തടയണം എന്ന ആവശ്യവുമായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) എന്ന വ്യാപാരി സംഘടന കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിക്ക് കത്ത് നൽകിയിരുന്നു. നിലവിൽ കാംസ്കാനർ, ഷെയർ ഇറ്റ് ഉൾപ്പെടെയുള്ള ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. പേര് മാറ്റിയാണെന്ന് മാത്രം.
0 അഭിപ്രായങ്ങള്‍