ഉപഭോക്താക്കൾക്കായി ഏറ്റവും ചിലവ് കുറഞ്ഞ പുതിയ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ

 


മൊബൈൽ റീചാർജ് (Mobile recharge) പ്ലാനുകളുടെ വില വർധിക്കുന്നതിനിടെ ഉപഭോക്താക്കൾക്കായി ഏറ്റവും ചിലവ് കുറഞ്ഞ പുതിയ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ (BSNL).

പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ വില കഴിഞ്ഞ വർഷം മുതൽ വർധിച്ചിരിക്കെ, ഉപഭോക്താക്കൾക്ക് ഫോൺ നമ്പർ കട്ടാവാതെ നിലനിർത്താനായി അത്യാവശ്യം വലിയ ഒരു തുകയാണ് ചെലവാകുന്നത്. ഇതിന് പരിഹാരമായാണ് ബിഎസ്എൻഎൽ വോയ്‌സ് റെയ്റ്റ് കട്ടർ (Voice Rate Cutter) എന്ന പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

പ്ലാൻ പ്രകാരം ഫോൺ നമ്പർ സജീവമായി നിലനിർത്താൻ ഉപഭോക്താവ് മാസം വെറും 19 രൂപയ്ക്ക് (BSNL 19 plan) റീചാർജ് ചെയ്താൽ മതിയാകും. മറ്റുള്ള ടെലികോം സേവനദാതാക്കൾ സമാന സേവനത്തിനായി 50 രൂപ ഈടാക്കുന്നിടത്താണ് ബിഎസ്എൻഎൽ 19 രൂപയ്ക്ക് ഇത് നൽകുന്നത്. 30 ദിവസ കാലാവധിയുള്ള ഈ ഓഫർ റീചാർജ് ചെയ്താൽ 228 രൂപ കൊണ്ട് നിങ്ങൾക്ക് വർഷം മുഴുവനും ഫോൺ നമ്പർ സജീവമാക്കി നിലനിർത്താം.

നിലവിൽ 3G സേവനം മാത്രമേ ഈ പ്ലാനിൽ നിന്നും ലഭിക്കുകയുള്ളൂ. എന്നാൽ വൈകാതെ തന്നെ ഇതേ തുകയ്ക്ക് 4G സേവനവും നൽകുമെന്ന് ബിഎസ്എൻഎൽ അവകാശപ്പെട്ടു. മറ്റുള്ള കമ്പനികൾ 4G സേവനം നൽകുമ്പോൾ നിങ്ങളുടെ ആവശ്യം നമ്പർ സജീവമായി നിലനിർത്തുക എന്നത് മാത്രമാണ് എങ്കിൽ തീർച്ചയായും ഉപകാരപ്രദമാകുന്ന ഒരു പ്ലാൻ ആണിത്.

മാസം 19 രൂപയും വർഷത്തിൽ 228 രൂപയും എന്നതിന് പുറമെ ഓൺ നെറ്റ് ഓഫ് നെറ്റ് കോളുകളുടെ നിരക്ക് മിനിറ്റിന് 20 പൈസ ആക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. പ്ലാനിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബിഎസ്എൻഎല്ലിന്റെ സൈറ്റിൽ പ്രീപെയ്ഡ് പ്ലാനിന് കീഴിൽ വോയിസ് വൗച്ചർ പ്ലാൻ ലിസ്റ്റിൽ ലഭ്യമാണ്.

മറ്റുള്ള ടെലികോം സേവനദാതാക്കൾ സമാന സേവനത്തിനായി 50 രൂപ ഈടാക്കുന്നിടത്താണ് ബിഎസ്എൻഎൽ 19 രൂപയ്ക്ക് ഇത് നൽകുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍