125W ചാർജിങുമായി മോട്ടറോള ഫ്രണ്ടിയർ 22

 


മോട്ടോ എഡ്ജ് 30 പ്രോ വിപണിയിൽ എത്തിയതിന് പിന്നാലെ കമ്പനിയിൽ നിന്നുള്ള അടുത്ത് ഡിവൈസിനേക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്.

ലഭ്യമായതിൽ വച്ച് ഏറ്റവും വേഗതയേറിയ ചാർജറുള്ള പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ കമ്പനി പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


നേരത്തെ 200 എംപി ക്യാമറകളുമായി എത്തുന്നു എന്ന പേരിൽ വാർത്തയിൽ നിറഞ്ഞ ഫ്രണ്ടിയർ 22 സ്മാർട്ട്ഫോൺ ആണ് റിപ്പോർട്ടുകളിലെ കേന്ദ്ര ബിന്ദു. ഇത്തവണ ക്യാമറ സ്പെക്സിന് പകരം 125 വാട്ട് ഫാസ്റ്റ് ചാർജറാണ് ചർച്ചാ വിഷയം ആകുന്നത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മാർക്കറ്റിൽ ലഭ്യമായതിൽ വച്ച് ഏറ്റവും വേഗതയേറിയ ചാർജർ ആയിരിക്കും ഇത്. ഫ്രണ്ടിയർ 22 സ്മാർട്ട്ഫോണിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.


മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോൺ 68W ചാർജറുമായിട്ടാണ് വിപണിയിൽ എത്തുന്നത്. പിന്നാലെയാണ് നിലവിൽ ലഭ്യമായതിൽ ഏറ്റവും കൂടുതൽ ശേഷിയുള്ള 125W ഫാസ്റ്റ് ചാർജർ അവതരിപ്പിക്കാൻ മോട്ടറോള തയ്യാറാവുന്നത്. മോട്ടറോളയെ കൂടാതെ, വൺപ്ലസ്, ഓപ്പോ, റിയൽമി എന്നീ സ്മാർട്ട്ഫോൺ ബ്രാൻഡുകളും സമീപ ഭാവിയിൽ 125W ചാർജറുകളുള്ള ഫോണുകൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍