ഫേസ്ബുക്ക് സീക്രട്ട് ചാറ്റില്‍ പുതിയ ഫീച്ചറുകള്‍

 


ഫേസ്ബുക്ക് മെസഞ്ചറിൽ പുതിയ അപ്ഡേറ്റുകൾ വരുന്നു. ഇതിലെ എന്റ് റ്റു എന്റ് ചാറ്റിങ് സംവിധാനമായ സീക്രട്ട് ചാറ്റിലാണ് പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ചിരിക്കുന്നത്.

മെസഞ്ചറിൽ സീക്രട്ട് ചാറ്റിൽ മാത്രമാണ് എന്റ് റ്റു എന്റ് എൻക്രിപ്ഷനുള്ളത്. അതായത് സീക്രട്ട് ചാറ്റിൽ അയക്കുന്ന സന്ദേശങ്ങൾ ഫേസ്ബുക്കിനോ മറ്റ് തേഡ് പാർട്ടി സംവിധാനങ്ങൾക്കോ വായിക്കാൻ സാധിക്കില്ല. വാട്സാപ്പിലും എന്റ് റ്റു എന്റ് എൻക്രിപ്ഷനുണ്ട്.


സീക്രട്ട് ചാറ്റ് കൂടുതൽ ഫലപ്രദമാക്കുകയാണ് പുതിയ അപ്ഡേറ്റുകൾ. എല്ലാ ഗ്രൂപ്പ് ചാറ്റുകൾക്കും ഇനി എന്റ് റ്റു എന്റ് എൻക്രിപ്ഷൻ ഉണ്ടാവും. വീഡിയോകോളുകൾക്കും വോയ്സ് കോളുകൾക്കും എൻക്രിപ്ഷൻ ലഭിക്കും. നേരത്തെ ബീറ്റാ ഉപഭോക്താക്കൾക്കായി ഈ സൗകര്യം അവതരിപ്പിച്ചിരുന്നു. ഇപ്പോഴിത് എല്ലാവർക്കുമായി ലഭ്യമാക്കി

സീക്രട്ട് ചാറ്റിൽ അയക്കുന്ന ഡിസപ്പിയറിങ് മെസേജ് ആരെങ്കിലും സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ചാൽ അക്കാര്യം അറിയിക്കുന്ന പുതിയ നോട്ടിഫിക്കേഷനും അവതരിപ്പിച്ചു.


ഇത് കൂടാതെ എന്റ് റ്റു എന്റ് എൻക്രിപ്റ്റഡ് ചാറ്റിൽ ജിഫുകളും, സ്റ്റിക്കറുകളും ഇപ്പോൾ ലഭ്യമാണ്. മെസേജ് റിയാക്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്.


ഒരോ മെസേജുകൾക്കും പ്രത്യേക മറുപടി നൽകാനും സാധിക്കും. ഗ്രൂപ്പ് ചാറ്റുകളിൽ ടൈപ്പിങ് ഇൻഡികേറ്റർ അവതരിപ്പിച്ചു. സന്ദേശങ്ങൾ ലോങ് പ്രസ് ചെയ്ത് ഫോർവേഡ് ചെയ്യാനാവും.


എന്റ് റ്റു എന്റ് എൻക്രിപ്റ്റഡ് ചാറ്റുകൾക്ക് വെരിഫൈഡ് ബാഡ്ജുകളും അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോകളും ഇമേജുകളും ഫോണിലേക്ക് സേവ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാക്കി. വീഡിയോകളും ചിത്രങ്ങളും അയക്കുന്നതിന് മുമ്പ് എഡിറ്റ് ചെയ്യാനുള്ള സൗകര്യവുമുണ്ടാവും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍