കരുതൽ ഡോസ് ബുക്ക് ചെയ്യാം

 



അറുപത് വയസ് പിന്നിട്ടവർക്ക് ജനുവരി പത്ത് മുതലാണ് വാക്സിൻ നൽകുക. കൂടാതെ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കും വാക്സിൻ നൽകും. 

കോവിഡ് 19ന്റെ ഒമിക്രോൺ വകഭേദം രാജ്യത്തും സ്ഥിരീകരിച്ചതോടെ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നത്

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക. രാജ്യത്ത് 13 കോടി ആളുകൾക്കാണ് ബൂസ്റ്റർ ഡോസ് ലഭിക്കുക. 2011 ലെ സെൻസസ് പ്രകാരം 13.79 ആളുകൾ 60 വയസ് പിന്നിട്ടവരാണെന്നാണ് കണക്ക്.

എന്താണ് ബൂസ്റ്റർ ഡോസ്?
കൊവിഡ് 19 നെ പ്രതിരോധിക്കാൻ രാജ്യത്ത് നിലവിൽ രണ്ട് വാക്സിനുകളാണ് നൽകുന്നത്. കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയാണ് അവ. ഈ വാക്സിനുകളുടെ രണ്ട് ഡോസാണ് ഇപ്പോൾ നൽകുന്നത്. ഇവയിൽ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസ് സ്വീകരിച്ചവർക്കാണ് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് മൂന്നാമത്തെ ഡോസ് വാക്സിൻ നൽകുന്നത്. ഇതിനെയാണ് ബൂസ്റ്റർ ഡോസ് എന്നു വിളിക്കുന്നത്. ബൂസ്റ്റർ ഡോസ് പ്രഖ്യാപന വേളയിൽ ഇതിനെ പ്രിക്കോഷൻ ഡോസ് എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.



ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടത് എപ്പോൾ?
വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മുതൽ 12 മാസം പിന്നിടുമ്പോഴാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടത്. എന്നാൽ ഇന്ത്യയിൽ ഇതുവരെ കൃത്യമായ ഇടവേള നിശ്ചയിച്ചിട്ടില്ല. കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയുടെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള കാലപരിധി പരിശോധിച്ചു വരികയാണ്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍