റിയൽമി 9ഐ Realme 9i

 




പുതിയ സ്മാര്‍ട്ട്ഫോണായ റിയല്‍മി 9 ഐ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. റിയല്‍മി 8 ഐയ്ക്ക് ശേഷം ഐ സീരീസില്‍ വരുന്ന ഫോണാണിത്. പുതിയ പ്രൊസസറും ഡിസൈനുമെല്ലാണാണ് കമ്പനി 9 ഐയ്ക്ക് നല്‍കിയിരിക്കുന്നത്.


റിയൽമി 9ഐയിൽ 6.6-ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. എഫ്എച്ച്ഡി+ റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. 30Hz, 48Hz, 50Hz, 60Hz, 90Hz എന്നിങ്ങനെ അഞ്ച് വ്യത്യസ്ത തലങ്ങളുള്ള ഡൈനാമിക് റിഫ്രഷ് റേറ്റ് ഈ ഡിസ്പ്ലെ നൽകുന്നു.


മൂന്ന് ക്യാമറ സെൻസറുകളുമായിട്ടാണ് വരുന്നത്. എഫ്/1.8 അപ്പർച്ചറുള്ള 50 എംപി സാംസങ് ജെഎൻ1 പ്രൈമറി ക്യാമറ സെൻസർ, 2 എംപി 4സെമി മാക്രോ ക്യാമറ ലെൻസ്, എഫ്/2.4 അപ്പേർച്ചറുള്ള 2 എംപി ബ്ലാക്ക് ആന്റ് വൈറ്റ് പോർട്രെയ്റ്റ് ക്യാമറ ലെൻസ് എന്നിവയാണ് ഈ ക്യാമറകൾ. 1080പി 30എഫ്പിഎസ് വീഡിയോ റെക്കോർഡിങ് സപ്പോർട്ടുള്ള ക്യാമറയാണ് ഇത്.


ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ആദ്യത്തെ സ്‌മാർട്ട്‌ഫോണാണ് റിയൽമി 9ഐ. സ്നാപ്ഡ്രാഗൺ 662 ചിപ്പ്സെറ്റിന്റെ പിൻഗാമിയാണ് ഇത്. സ്നാപ്ഡ്രാഗൺ 680 എസ്ഒസി 6എൻഎം ആർക്കിടെക്ചറിനെ ബേസ് ചെയ്തിട്ടുള്ളതാണ്. 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജ് സ്പേസും ഇതിലുണ്ട്. ഉപയോക്താക്കൾക്ക് കൂടുതൽ റാം നേടാൻ ഡൈനാമിക് റാം എക്സ്പാൻഷൻ (ഡിആർഇ) സാങ്കേതികവിദ്യയും ഇതിലുണ്ട്. ഗീക്ക്ബെഞ്ച് 5 ടെസ്റ്റിൽ റിയൽമി 9ഐ സിംഗിൾ-കോറിൽ 378 പോയിന്റും മൾട്ടി-കോർ ടെസ്റ്റിൽ 1511 പോയിന്റും നേടിയിട്ടുണ്ട്. 

റിയൽമി 9ഐ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 റിയൽമി v2.0 പ്രവർത്തിക്കുന്നു. 


റിയൽമി 9ഐ ബാറ്ററി ലൈഫ് ഒരു പ്രധാന ഘടകമാണ്. 33W ഡാർട്ട് ചാർജ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഗിസ്ബോട്ട് ടീം ഏകദേശം രണ്ട് ദിവസത്തോളം ഡിവൈസ് ഉപയോഗിച്ചു. ഒറ്റ ചാർജിൽ ഫോൺ ഒരു ദിവസത്തിലധികം ബാക്ക്അപ്പ് നൽകുന്നു. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഈ ബാറ്ററി ഒരു മണിക്കൂറിനുള്ളിൽ 100% വരെ ചാർജ് ചെയ്യാൻ സാധിക്കും.


രണ്ട് വേരിയന്റുകളിലായാണ് ഫോണ്‍ എത്തുന്നത്. നാല് ജിബി റാം, 64 ജിബി സ്റ്റോറേജ് വരുന്ന വേരിയന്റിന് 13,999 രൂപയാണ് വില. ആറ് ജിബി റാം, 128 ജിബി സ്റ്റോറേജ് വരുന്ന വേരിയന്റിന് 15,999 രൂപയുമാണ് വില. ജനുവരി 25 മുതല്‍ ഫോണ്‍ വിപണിയിലെത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍