കർഷകർക്ക് മാസം 5,000 രൂപ പെൻഷൻ

 


സംസ്ഥാനത്തെ കർഷകർ പ്രതിമാസം 5,000 രൂപ വരെ പെൻഷൻ

ലഭ്യമാക്കുന്ന കേരള കർഷക ക്ഷേമനിധി ബോർഡിന്റെ ക്ഷേമനിധിയിൽ അംഗത്വം എടുക്കാം.
ക്ഷേമനിധിയിൽ അംഗമാകുന്നവർ മാസംതോറും അംശാദായം അടയ്ക്കണം. ആറു മാസത്തെയോ ഒരു വർഷത്തെയോ തുക ഒന്നിച്ചും അടയ്ക്കാവുന്നതാണ്. 100 രൂപ യാണ് കുറഞ്ഞ പ്രതിമാസ അംശാദായത്തുക. 250 രൂപ വരെയുള്ള അംശാദായത്തിന് തുല്യമായ വിഹിതം സർക്കാർ കൂടി നിധിയിലേക്ക് അടയ്ക്കും. കുടിശ്ശികയില്ലാതെ അഞ്ചു വർഷത്തിൽ കുറയാതെ അംശാദായം അടച്ച കർഷകർക്ക് 60 വയസ് പൂർത്തിയാകുമ്പോൾ പെൻഷൻ ലഭിക്കും. 18 നും 55 നും ഇടയിൽ പ്രായമുള്ള മൂന്നുവർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമായി കൊണ്ടുനടക്കുന്നവരാണ് അപേക്ഷിക്കാൻ അർഹർ. അപേക്ഷകർ മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമായിരിക്കരുത്. 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ് അപേക്ഷകർഅഞ്ചുസെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശം ഉള്ളവർക്കും അഞ്ചുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരായിരിക്കണം. ഉദ്യാന കൃഷി , ഔഷധ സസ്യകൃഷി, മത്സ്യം , അലങ്കാരമത്സ്യം , കക്ക , തേനീച്ച , പട്ടുനൂൽപ്പുഴു , കോഴി , താ റാവ് , ആട് , മുയൽ , കന്നുകാലി എന്നിവയെ പരിപാലിക്കുന്ന കർഷകർക്കും അപേക്ഷിക്കാം.

എങ്ങനെ അപേക്ഷിക്കാം

അക്ഷയയിലോ ജനസേവന കേന്ദ്രം വഴിയോ അത് അല്ലെങ്കിൽ നിങ്ങൾക്ക് സ്വന്തമായും അപേക്ഷിക്കാം.

ഓൺലൈനായി അപേക്ഷ നൽകാം

 https://kfwfb.kerala.gov.in  എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. ആധാർ നമ്പർ , വിലാസം , ഭൂമിയുടെ വിവരങ്ങൾ എന്നിവ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കണം. ബാങ്ക് പാസ്ബുക്ക് , ഭൂനികുതി റസിപ്റ്റ് എന്നി വയുടെ കോപ്പിയും അപേക്ഷകന്റെ ഫോട്ടോയും വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യേണ്ടതുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍