ഒരു ഫോൺ കോളിലൂടെ കോവിഡ് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാം

 


ഇന്ത്യയിൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനുകൾ എടുക്കാവുന്നതാണ്.

കേന്ദ്ര സർക്കാരിന്റെ https://www.cowin.gov.in/home സൈറ്റുകൾ വഴിയോ അല്ലെങ്കിൽ ആരോഗ്യ സേതു ആപ്ലികേഷനുകൾ വഴിയോ ഇപ്പോൾ തന്നെ ബുക്കിംഗ് നടത്താം ,എന്നാൽ നിങ്ങളുടെ സ്മാർട്ട് ഫോൺ വഴി ഒരു കോളിലൂടെയും ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ് .അതിന്നായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഫോണുകളിൽ 1075 എന്ന നമ്പർ ഡയൽ ചെയ്യുക.



അതിനു ശേഷം കോൾ കണക്റ്റ് ആയി കഴിഞ്ഞാൽ നിങ്ങൾക്ക് രണ്ടു ഓപ്‌ഷനുകൾ ലഭിക്കുന്നതാണ്. അതിൽ നിങ്ങൾ വാക്‌സിൻ സ്ലോട്ട് ബുക്കിംഗ് നടത്താനുള്ള സ്ലോട്ട് പറയുന്ന ബട്ടൺ അമർത്തുക. അത്തരത്തിൽ നിങ്ങൾക്ക് കോവിഡ് വാക്സിൻ സ്ലോട്ടുകൾ ഫോൺ വഴി ബുക്കിംഗ് നടത്താവുന്നതാണ്. ഒരു കാര്യം പ്രതേകം ശ്രദ്ധിക്കുക. നിങ്ങൾ ഫോൺ വഴി ബുക്കിംഗ് നടത്തുമ്പോൾ നിങ്ങളുടെ പക്കൽ ഏതെകിലും ഐ ഡി പ്രൂഫ് ഉണ്ടായിരിക്കണം. ഉദാഹരണത്തിന് ആധാർ കാർഡ് ,പാൻ കാർഡ് ,പാസ്സ്‌പോർട്ട് എന്നിങ്ങനെ ഏതെങ്കിലും ഐ ഡി ഉണ്ടായിരിക്കണം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍