ജിയോഫോണ്‍ നെക്‌സ്റ്റ് എങ്ങനെ വാങ്ങാം

 



ഗൂഗിളുമായി ചേർന്ന് റിലയൻസ് ജിയോ പുറത്തിറക്കുന്ന പുതിയ സ്മാർട്ഫോൺ ആണ് ജിയോഫോൺ നെക്സ്റ്റ്. 6499 രൂപയാണ് ഇതിന് വില. ദീപാവലിയ്ക്കാണ് വിൽപന ആരംഭിക്കുക. 1999 രൂപ നൽകി ഫോൺ വാങ്ങാനും ജിയോ സൗകര്യമൊരുക്കിയിട്ടുണ്ട്.

ബാക്കി തുക തവണകളായി നൽകിയാൽ മതി.

ക്വാൽകോം പ്രൊസസർ ശക്തിപകരുന്ന ഫോണിൽ ആൻഡ്രോയിഡിൽ അധിഷ്ഠിതമായ പ്രഗതി ഓഎസ് ആണുള്ളത്. ജിയോഫോൺ നെക്സ്റ്റിന് വേണ്ടി മാത്രം പ്രത്യേകമായി തയ്യാറാക്കിയ ആൻഡ്രോയിഡ് ഓഎസ് ആണിത്. 10 ഇന്ത്യൻ ഭാഷകൾ ഇത് പിന്തുണയ്ക്കും. സ്ക്രീനിലുള്ളത് ആളുകൾക്ക് സ്വന്തം ഭാഷയിൽ വായിക്കാൻ സാധിക്കുന്ന തർജ്ജമ സൗകര്യവും ഇതിലുണ്ട്. ചിത്രങ്ങളിലെ വാക്കുകളും തർജ്ജമ ചെയ്യാനാവും.

ജിയോഫോൺ നെക്സ്റ്റ് എങ്ങനെ വാങ്ങാം?

• റീട്ടയിൽ ഷോപ്പിൽ ചെന്നോ ജിയോയുടെ വെബ്സൈറ്റിലൂടെയോ ഫോൺ വാങ്ങാനുള്ള താൽപര്യം അറിയിക്കാം.
7018270182 എന്ന നമ്പറിൽ 'Hi' എന്ന് വാട്സാപ്പ് സന്ദേശമയച്ചാൽ മതി.
• ബുക്കിങ് സ്ഥിരീകരണം ലഭിച്ചാൽ അവർക്ക് ജിയോ സ്റ്റോറിൽ നിന്ന് ഫോൺ കൈപ്പറ്റാം.

തുടകത്തിൽ 1999 രൂപ നൽകി ഫോൺ വാങ്ങാനാവും. പിന്നീട് 18 മാസത്തേയോ 24 മാസത്തേയോ തവണകളായി ബാക്കി തുക നൽകാം. ജിയോഫോൺ നെക്സ്റ്റ് ഉപഭോക്താക്കൾക്കായി ചില ഫിക്സഡ് പ്ലാനുകളുണ്ട്. 1999 രൂപ നൽകിയതിന് ശേഷമുള്ള ബാക്കി തവണകൾ ഈ പ്ലാനുകൾക്കൊപ്പം തന്നെ നൽകാം. 501 രൂപ പ്രൊസസിങ് ഫീസും നൽകണം. ഫിനാൻസിങ് പ്ലാനുകൾ ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നാല് പ്ലാനുകളായി വിഭജിച്ചിട്ടുണ്ട്.

ഓൾവേയ്സ്- ഓൺ പ്ലാൻ: 1999 രൂപ നൽകിയതിന് ശേഷം ഉപഭോക്താക്കൾക്ക് 300 രൂപയുടേയോ, 350 രൂപയുടേയോ പ്ലാനുകൾ തിരഞ്ഞെടുക്കാം. 300 രൂപയുടെ പ്ലാൻ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ആ തുക 24 മാസം നൽകണം. 350 രൂപയാണ് നൽകുന്നത് എങ്കിൽ 18 മാസം നൽകണം. ഈ പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 5 ജിബി ഡാറ്റയും 100 മിനിറ്റ് കോളിങും ലഭിക്കും.



ലാർജ് പ്ലാൻ

24 മാസത്തേക്കുള്ള ഇതിൽ 450 രൂപയുടെ പ്ലാനും 18 മാസത്തേക്കുള്ള 500 രൂപയുടെ പ്ലാനും വാങ്ങാം. ഇതിൽ ദിവസേന 1.5 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും.

എക്സ്എൽ പ്ലാൻ

24 മാസത്തേക്കുള്ള 500 രൂപയുടെ പ്ലാനും, 18 മാസത്തേക്കുള്ള 550 രൂപയുടെ പ്ലാനുമാണിതിൽ. പ്രതിദിനം 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ഈ പ്ലാനുകൾക്കൊപ്പം ലഭിക്കും.

ഡബിൾ എക്സ് എൽ പ്ലാൻ

24 മാസത്തേക്കുള്ള 550 രൂപയുടെ പ്ലാൻ, 600 രൂപയുടെ 18 മാസത്തെ പ്ലാൻ എന്നിവയാണിതിൽ. പ്രതിദിനം 2.5 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ഇതിൽ ലഭിക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍