ഇന്‍സ്റ്റാഗ്രാമിന്റെ വെബ്‌സൈറ്റിലൂടെയും ഇനി ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാം

 


ഇൻസ്റ്റാഗ്രാമിന്റെ വെബ് വേർഷനിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാനുള്ള സൗകര്യം അവതരിപ്പിച്ചു.

പേഴ്സണൽ കംപ്യൂട്ടറുകൾ ചിത്രങ്ങളും വീഡിയോയും എഡിറ്റ് ചെയ്ത് പങ്കുവെക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാണ് ഈ മാറ്റം.


ഇൻസ്റ്റാഗ്രാമിലെ ഉള്ളടക്കങ്ങൾ കാണാൻ നേരത്തെ തന്നെ ഇൻസ്്റ്റാഗ്രാം വെബ് വേർഷൻ ലഭ്യമായിരുന്നു. എന്നാൽ ഒരു ഫോട്ടോഗ്രാഫർക്കോ വീഡിയോ ഗ്രാഫർക്കോ താൻ പകർത്തിയ ദൃശ്യം മതിയായ എഡിറ്റിങ് വരുത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കണമെങ്കിൽ ആ ഫയൽ ആദ്യം ഫോണിലേക്ക് മാറ്റേണ്ടിയിരുന്നു.


എന്നാൽ ഇനി ഫോണിന്റെ ആവശ്യമില്ലാതെ തന്നെ കംപ്യൂട്ടറിൽ നിന്ന് ഫയലുകൾ ഇൻസ്റ്റാഗ്രാമിലേക്ക് നേരിട്ട് അപ്ലോഡ് ചെയ്യാം.


തുടക്ക കാലം തൊട്ട് തന്നെ ഫോണിന് വേണ്ടി മാത്രമായുള്ള ആപ്ലിക്കേഷനായാണ് ഇൻസ്റ്റാഗ്രാം നിലനിന്നിരുന്നത്. ഒരു ഫോട്ടോ സ്ട്രീമിങ് ആപ്ലിക്കേഷനായി തുടങ്ങിയ ഇൻസ്റ്റാഗ്രാം ഇന്നൊരു മൾടി മീഡിയാ ആപ്ലിക്കേഷനാണ്. വീഡിയോ ഉള്ളടക്കങ്ങൾക്ക് പ്രാധാന്യം കൊടുക്കാനാണ് ഇൻസ്റ്റാഗ്രാമിന്റെ ഉദ്ദേശ്യം.


ചിത്രങ്ങളും വീഡിയോകളും വെബ് വേർഷനിലൂടെ അപ് ലോഡ് ചെയ്യാൻ സാധിക്കുന്നതിനൊപ്പം ഇൻസ്റ്റാഗ്രാം മെസേജുകളും കംപ്യൂട്ടറിൽ ഉപയോഗിക്കാൻ ഇനി സാധിക്കും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍