6,000 എംഎഎച്ച് ബാറ്ററിയുമായി നോക്കിയ സി30 സ്മാർട്ട്ഫോൺ

 



നോക്കിയ സി30 ഇന്ത്യൻ വിപണിയിൽ എത്തി. വലിയ ബാറ്ററി, ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം എന്നിങ്ങനെയുള്ള മികച്ച സവിശേഷതകളുമായിട്ടാണ് ഡിവൈസ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഈ സ്മാർട്ട്ഫോൺ റീട്ടെയിൽ സ്റ്റോറുകൾ വഴി വാങ്ങുന്ന ഉപഭോക്താക്കൾക്ക് ജിയോ എക്‌സ്‌ക്ലൂസീവ് ഓഫറും ലഭിക്കും. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകുന്ന നോക്കിയയുടെ ഈ പുതിയ സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും നോക്കാം.


നോക്കിയ സി30 സ്മാർട്ട്ഫോണിൽ 6.82 ഇഞ്ച് HD+ ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 400 നീറ്റ്സ് പീക്ക് ബ്രൈറ്റ്നസും 70 ശതമാനം എൻടിഎസ്ഇ കളർ ഗാമറ്റുമുള്ള മികച്ചൊരു ഡിസ്പ്ലെയാണ് ഇത്. ഫോണിൽ 4 ജിബി റാമും 64 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമാണ് നോക്കിയ നൽകിയിട്ടുള്ളത്. ഈ സ്റ്റോറേജ് തികയാതെ വരുന്നവർക്കായി മൈക്രോ എസ്ഡി സ്ലോട്ട് വഴി 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഫോണിൽ നൽകിയിട്ടുണ്ട്. ഒക്ട-കോർ ​​യൂണിസോക്ക് എസ്സി9863എ എസ്ഒസിയുടെ കരുത്തിലാണ്  പ്രവർത്തിക്കുന്നത്.



ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ)ലാണ് പ്രവർത്തിക്കുന്നത്. 6000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ ബാറ്ററി തന്നെയാണ് ഡിവൈസിന്റെ പ്രധാന ആകർഷണവും. ഈ വലിയ ബാറ്ററി ചാർജ് ചെയ്യാൻ 10W വയർഡ് ചാർജിങ് സപ്പോർട്ടാണ് നോക്കിയ ഡിവൈസിൽ നൽകിയിട്ടുള്ളത്. 13 എംപി പ്രൈമറി ക്യാമറയും 2 എംപി ഡെപ്ത് സെൻസറും ഉൾപ്പെടുന്ന ഡ്യൂവൽ പിൻ ക്യാമറ സെറ്റപ്പും ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. വാട്ടർ ഡ്രോപ്പ് നോച്ചിലാണ് ഈ ക്യാമറ നൽകിയിട്ടുള്ളത്.

  സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഫീച്ചറുകൾ നോക്കാം

 4ജി എൽടിഇ, വൈ-ഫൈ 802.11 ബി/ജി/എൻ, ബ്ലൂട്ടൂത്ത് v4.2, ജിപിഎസ്/എ-ജിപിഎസ്, മൈക്രോ- യുഎസ്ബി, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്. ഡിവൈസിന്റെ പിൻഭാഗത്തായി ഫിങ്കർപ്രിന്റ് സെൻസറും നോക്കിയ നൽകിയിട്ടുണ്ട്. ഫോണിൽ ഫെയ്സ് അൺലോക്ക് ഫീച്ചർ നൽകിയിട്ടുണ്ട് നോക്കിയ.


നോക്കിയ സി30 സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് രാജ്യത്ത് ലഭ്യമാകുന്നത്. ഡിവൈസിന്റെ ബേസ് വേരിയന്റിൽ 3ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിന് 10,999 രൂപയാണ് വില. ഫോണിന്റെ ഹൈ എൻഡ് മോഡലിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിന് 11,999 രൂപ വിലയുണ്ട്. സ്മാർട്ട്ഫോൺ ഫോൺ മൂന്ന് നിറങ്ങളിൽ ലഭ്യമാകും. ഗ്രീൻ, വൈറ്റ്, ഗ്രേ എന്നിവയാണ് ഈ നിറങ്ങൾ. ഈ സ്മാർട്ട്ഫോൺ ഇതിനകം തന്നെ ഇ-കൊമേഴ്‌സ് സൈറ്റുകളിലും നോക്കിയ.കോമിലും മറ്റ് പ്രമുഖ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്.


ജിയോ എക്‌സ്‌ക്ലൂസീവ് ഓഫർ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് നോക്കിയ സി30 സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 10 ശതമാനം വരെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. പരമാവധി 1,000 രൂപയാണ് ഇതിലൂടെ ലഭിക്കുന്ന കിഴിവ്. ഈ കിഴിവിലൂടെ നോക്കിയ സി30 സ്മാർട്ട്ഫോണിന്റെ വില 9,999 രൂപയായി കുറയുന്നു. എൻറോൾമെന്റ് കഴിഞ്ഞ് 30 മിനിറ്റിനുള്ളിൽ യുപിഐ വഴി പർച്ചേസ് ചെയ്യുന്ന ആളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ലഭിക്കും. ജിയോ ഉപയോക്താക്കൾ 249 രൂപയോ അതിന് മുകളിലോ റീചാർജ് ചെയ്താൽ മിന്ദ്ര, ഫാംഈസി, ഓയോ, മേക്ക് മൈ ട്രിപ്പ് എന്നിവയിൽ 4,000 രൂപ വരെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍