ഗൂഗിള്‍ ടൈറ്റാന്‍ സെക്യൂരിറ്റി കീയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു

 



ഗൂഗിൾ ടൈറ്റൻ സെക്യൂരിറ്റി കീയുടെ പുതിയ പതിപ്പുകൾ അവതരിപ്പിച്ചു. യുഎസ്ബി ടൈപ്പ് എ, യുഎസ്ബി ടൈപ്പ് സി കണക്റ്റിവിറ്റികളോടെയാണ് പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.

ഈ രണ്ട് സെക്യൂരിറ്റി കീകൾക്കും നിയർഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻഎഫ്സി) കണക്റ്റിവിറ്റിയുമുണ്ട്. ഭൂരിഭാഗം മൊബൈൽ ഫോണുകളുമായും ഇതിനെ ബന്ധിപ്പിക്കാനാവുമെന്ന് ഗൂഗിൾ പറയുന്നു.

ടൈറ്റൻ സെക്യൂരിറ്റി കീയുടെ മുൻ പതിപ്പിൽ ടൈപ്പ് സി പോർട്ട് ആയിരുന്നു ഉണ്ടായിരുന്നത്. എൻഎഫ്സി കണക്റ്റിവിറ്റി ഉണ്ടായിരുന്നില്ല.

എന്താണ് ടൈറ്റൻ സെക്യൂരിറ്റി കീ

2018 ലാണ് ഗൂഗിൾ ആദ്യമായി ടൈറ്റൻ സെക്യൂരിറ്റി കീ പുറത്തിറക്കിയത്. ഫിഷിങ് ആക്രമണങ്ങളെ പ്രതിരോധിക്കാനും ഓൺലൈൻ അക്കൗണ്ടുകൾക്ക് പുറത്തുനിന്നുള്ള ടൂഫാക്ടർ ഒതന്റിക്കേഷൻ നൽകാനുമാണ് ഇത് ഉപയോഗിക്കുക.

ഗൂഗിളിന്റെ ഓൺലൈൻ സ്റ്റോറിൽ നിന്നും ടൈറ്റൻ സെക്യൂരിറ്റി കീ വാങ്ങാവുന്നതാണ്.

യൂഎസ്ബി ടൈപ്പ് എ യും എൻഎഫ്സി സുരക്ഷയുമുള്ള കീയ്ക്ക് 30 ഡോളർ ( ഏകദേശം 2200 രൂപ ) ആണ് വില.

യൂഎസ്ബി ടൈപ്പ്സിയും എൻഎഫ്സി സുരക്ഷയുമുള്ള കീയ്ക്ക് 35 ഡോളർ ( ഏകദേശം 2600 രൂപയുമാണ് വില)


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍