ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടികുറച്ചു

 



ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടികുറച്ചു.

വിപണിയിലെ മത്സരം കടുക്കുന്നതിനിടെ ഇത്തരം നടപടിയിലേക്ക് കമ്പനിയെ എത്തിച്ചത് കനത്ത നഷ്ടമാണ്. ഒരു ഉപഭോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ടെൽകോ നടത്തുന്നത്. സ്വകാര്യ കമ്പനികളായ വിഐ, എയർടെൽ എന്നിവ എആർപിയു 200 രൂപയാക്കി ഉയർത്തണമെന്ന് പറയുമ്പോഴാണ് ബിഎസ്എൻഎല്ലും പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തി വരുമാനം വർധിപ്പിക്കാൻ ശ്രമിക്കുന്നത്. വരിക്കാരുടെ കാര്യത്തിൽ നാലാം സ്ഥാനത്താണ് ബിഎസ്എൻഎൽ.
നിലവിലെ മാർക്കറ്റ് വിലകൾ അനുസരിച്ച് എആർപിയു 200 രൂപയാക്കി ഉയർത്താൻ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഓപ്പറേറ്റർമാർ താരിഫ് വർധനയിലേക്ക് നീങ്ങുന്നത്. പ്ലാനുകളുടെ വില വർദ്ധിപ്പിക്കുകയോ അവരുടെ നിലവിലുള്ള പ്ലാനുകളുടെ ആനുകൂല്യങ്ങൾ കുറച്ച് പഴയ വിലയ്ക്ക് നൽകിയോ ആണ് എആർപിയു വർധിപ്പിക്കാൻ ശ്രമിക്കുന്നത്. മറ്റ് ടെലിക്കോം കമ്പനികൾ താരിഫ് നിരക്ക് ഉയർത്തുമ്പോൾ ബിഎസ്എൻഎൽ ആനുകൂല്യങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തി പരോക്ഷമായാണ് താരിഫ് വർദ്ധനവ് നടപ്പാക്കിയത്.

ബിഎസ്എൻഎൽ മൂന്ന് താരിഫ് വൌച്ചറുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 49 രൂപ, 75 രൂപ, 94 രൂപ നിരക്കുകളിൽ ലഭിക്കുന്ന താരിഫ് വൌച്ചറുകൾക്കാണ് മാറ്റം. ഇത് കൂടാതെ നാല് പ്ലാൻ വൌച്ചറുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. 106 രൂപ, 107 രൂപ, 197 രൂപ, 397 രൂപ പ്ലാൻ വൗച്ചറുകളുടെ ആനുകൂല്യങ്ങളാണ് കുറച്ചിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിൽ ഉള്ള ടെലികോം കമ്പനി തങ്ങളുടെ പ്ലാനുകളിൽ വരുത്തിയ മാറ്റങ്ങൾ പ്രാബല്യത്തിൽ

ബിഎസ്എൻഎല്ലിന്റെ 49 രൂപ എസ്ടിവി ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകിയിരുന്നത്. ഈ പ്ലാൻ ഇനിമുതൽ 24 ദിവസം മാത്രം വാലിഡിറ്റിയേ നൽകുകയുള്ളു. അതുപോലെ 60 ദിവസത്തെ വാലിഡിറ്റി നൽകിയിരുന്ന 75 രൂപ എസ്ടിവി ഇനി മുതൽ 50 ദിവസത്തെ വാലിഡിറ്റി മാത്രമേ നൽകുകയുള്ളു. 10 ദിവസത്തെ വാലിഡിറ്റി കാലയളവാണ് വെട്ടികുറച്ചിരിക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍