ക്ലബ് ഹൗസ് ആപ്പ് നിശ്ചലമായി

 ‍



മലയാളികള്ക്കിടയില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ തരംഗമായ ശബ്ദസന്ദേശ സമൂഹമാധ്യമമായ ക്ലബ് ഹൗസ് നിശ്ചലമായി.

ഏതാനും മിനിറ്റുകള്‍ നേരമാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും ആപ്ലിക്കേഷന്‍ പണിമുടക്കിയത്.


എന്നാല്‍, അധികം വൈകാതെ തന്നെ പ്രവര്‍ത്തനം പഴയ പടിയാകുകയും ചെയ്തു. സര്‍വറില്‍ സാങ്കേതിക തകരാര്‍ നേരിട്ടതാകാമെന്നാണ് കരുതുന്നത്. ഇതേക്കുറിച്ച് ക്ലബ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ ആഗോള മാധ്യമ സ്ഥാപനങ്ങളായ ബിബിസി, ന്യൂയോർക്ക് ടൈംസ്, ഗാര്‍ഡിയന്‍ ഉൾപ്പെടെ നിരവധി വാർത്താ മാധ്യമ വെബ്‌സൈറ്റുകൾ പ്രവർത്തനരഹിതമായിരുന്നു.


അതേസമയം, ക്ലബ്ഹൗസ് അല്‍പനേരം പണിമുടക്കിയതോടെ ട്വിറ്റര്‍, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും പ്രതികരണങ്ങളുമായി ഉപയോക്താക്കളും രംഗത്തെത്തി. തങ്ങള്‍ക്കുമാത്രമാണോ അതോ എല്ലാവര്‍ക്കും 'പണികിട്ടിയോ' എന്ന് അറിയാന്‍ മലയാളി ആദ്യം തന്നെ ഫേസ്ബുക്കിലേക്കാണ് ഓടിയെത്തിയത്. ആര്‍ക്കും ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്ന് അറിഞ്ഞതോടെ ആശ്വാസമായി. ബോളിവുഡ്, കോളിവുഡ്, മലയാളം ചിത്രങ്ങളില്‍നിന്നുള്ള മീമുകളുമായി ആളുകള്‍ പ്രതികരണമറിയിച്ചു. മലയാളികള്‍ എല്ലാവരും ഇടിച്ചുകയറി ക്ലബ് ഹൗസ് പൂട്ടിക്കുകയായിരുന്നുവെന്നാണ് ഒരാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍