വാട്സ്ആപ്പിൽ പുതിയ ഫ്ലാഷ് കോൾ വെരിഫിക്കേഷൻ ഫീച്ചർ വരുന്നു

 



ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായs വാട്സ്ആപ്പ് പുതിയൊരു വെരിഫിക്കേഷൻ സംവിധാനം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്.

പുതിയൊരു അക്കൌണ്ട് ക്രിയേറ്റ് ചെയ്യുകയോ നിലവിലുള്ള അക്കൌണ്ട് മറ്റൊരു ഫോണിലേക്ക് മാറ്റുകയോ ചെയ്യുമ്പോൾ പുതിയ വെരിഫിക്കേഷൻ കൊണ്ടുവരാനാണ് വാട്സ്ആപ്പ് തയ്യാറാക്കുന്നത്. നിലവിലുള്ളത് എസ്എംഎസ് വഴിയോ വോയിസ് കോളിങ് വഴിയോ ഓതന്റിക്കേഷൻ നടത്തുന്ന രീതിയാണ്. പുതിയ ഫീച്ചർ ഓതന്റിക്കേഷൻ സംവിധാനം കൂടുതൽ ലളിതമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ വെരിഫിക്കേഷൻ രീതിക്ക് ഫ്ലാഷ് കോൾ ടെക്നിക്ക് എന്നായിരിക്കും പേരെന്നാണ് സൂചനകൾ. ഓതന്റിക്കേഷൻ സമയത്ത് ഫോൺ നമ്പറിലേക്ക് വാട്സ്ആപ്പ് ഒരു വോയ്‌സ് കോൾ ചെയ്യുകയും അത് ഓട്ടോമാറ്റിക്കായി വെരിഫൈ ചെയ്യുകയും ചെയ്യുമെന്നാണ് സൂചനകൾ. നിലവിലുള്ള ഉപയോക്താക്കൾക്കായി ഡാറ്റാബേസിൽ സ്റ്റോർ ചെയ്തിരിക്കുന്ന ഫോൺ നമ്പറുമായി വാട്സ്ആപ്പ് മാച്ച് ചെയ്യും. പുതിയ ഉപയോക്താക്കൾക്ക് ഫ്ലാഷ് കോൾ രീതി ഉപയോഗിച്ച് അക്കൌണ്ട് ക്രിയേറ്റ് ചെയ്യാം.


വാട്സ്ആപ്പ് ഫ്ലാഷ് കോൾ ഓതന്റിക്കേഷൻ ഫീച്ചർ അടങ്ങുന്ന അപ്ഡേറ്റിന്റെ പരീക്ഷണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇതിനായി വാട്സ്ആപ്പ് ബീറ്റ പതിപ്പ് 2.21.11.7 ആണ് പുറത്തിറക്കിയിട്ടുള്ളത്. അടുത്ത കുറച്ച് ആഴ്ചകളിൽ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്കായി ഈ ഫീച്ചർ പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മൾട്ടി-ഡിവൈസ് സപ്പോർട്ടുള്ള പുതിയ അപ്ഡേറ്റിനൊപ്പം തന്നെയായിരിക്കും ഇതും വരുന്നത്. ഈയിടെ പുറത്തിറങ്ങിയ അപ്ഡേറ്റിൽ വോയിസ് നോട്ടുകളുടെ വേഗത നിയന്ത്രിക്കുന്ന ഫീച്ചർ കമ്പനി അവതരിപ്പിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍