കൊവിഡ് വാക്സിൻ ബുക്കിങ് ക്യാൻസൽ ചെയ്യുന്നത് എങ്ങനെ

 


കൊവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത ആളുകൾക്ക് മാത്രമേ നിലവിൽ വാക്സിൻ നൽകുന്നുള്ളു.

കൊവിൻ രജിസ്ട്രേഷനും സ്ലോട്ട് ബുക്കിങുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉണ്ടാകാറുണ്ട്.

വാക്സിൻ രജിസ്ട്രേഷൻ എങ്ങനെയാണ്, സ്ലോട്ട് ബുക്ക് ചെയ്യുന്നത് എങ്ങനെയാണ്, സ്ലോട്ട് മാറ്റുന്നത് എങ്ങനെയാണ് തുടങ്ങിയ നിരവധി കാര്യങ്ങൾ കൊവിൻ പോർട്ടലിൽ തന്നെ നൽകിയിട്ടുണ്ട്. 18 വയസിന് മുകളിൽ ഉള്ള ആളുകൾക്ക് എല്ലായിടത്തും വാക്സിൻ ലഭിക്കാൻ ആരംഭിച്ചിട്ടില്ല. വിദേശത്ത് പോകേണ്ടവരും മറ്റുമായ ആളുകൾക്കാണ് നിലവിൽ വാക്സിൻ ലഭിക്കുന്നത്. 


എങ്ങനെയാണ് ബുക്ക് ചെയ്ത സ്ലോട്ട് ക്യാൻസൽ ചെയ്യുന്നത്.


• നിങ്ങളുടെ വാക്സിൻ അപ്പോയിന്റ്മെന്റ് ക്യാൻസൽ ചെയ്യുന്നതിന് നിങ്ങളുടെ ആരോഗ്യ സേതു ഓപ്പൺ ചെയ്ത് 'വാക്സിനേഷൻ' ബട്ടൺ തിരഞ്ഞെടുക്കുക.

• നിങ്ങൾ 'വാക്സിനേഷൻ' ബട്ടണിൽ ക്ലിക്കുചെയ്താൽ ഇത് വേരിഫിക്കേഷൻ പ്രക്രിയ ആരംഭിക്കും.

• ഓപ്പൺ ആയി വരുന്ന ടാബിൾ നിങ്ങളുടെ കോവിൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകണം. ഈ നമ്പരിലേക്ക് ഒടിപി വരും.

• ഒ‌ടി‌പി ടൈപ്പ് ചെയ്ത് നൽകിയ ശേഷം ബുക്ക് ചെയ്ത വാക്സിൻ സ്ലോട്ടുകളുടെ ഒരു ലിസ്റ്റ് ആപ്പ് സ്‌ക്രീനിൽ കാണും. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് നാലുപേരുടെ വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ സാധിക്കും എന്നതിനാൽ എല്ലാവരുടെയും ലിസ്റ്റ് ഇതിൽ കാണും.

• ആരുടെ ബുക്കിങ് ആണോ ക്യാൻസൽ ചെയ്യേണ്ടത് അയാളുടെ പേരിന്റെ വലതുവശത്തുള്ള 'എക്സ്' ബട്ടണിൽ ക്ലിക്കുചെയ്യുക. ഇത്രമാത്രം ചെയ്താൽ നിങ്ങളുടെ വാക്സിൻ അപ്പോയിന്റ്മെന്റ് ക്യാൻസൽ ആകും.

നിങ്ങളുടെ പരിസരത്ത് വാക്സിൻ സ്ലോട്ടുകൾ ലഭ്യമാണോ എന്നറിയാനായി നിങ്ങൾക്ക് ജില്ലയുടെ പേര് സെർച്ച് ചെയ്യുകയോ പിൻ നമ്പർ വച്ച് സെർച്ച് ചെയ്യുകയോ ചെയ്യാം. ഇതിൽ സെർച്ച് സോർട്ട് ചെയ്യാനായി വയസ്, വാക്സിന്റെ പേര് എന്നിങ്ങനെയുള്ള ഓപ്ഷനുകളും ഉപയോക്താക്കൾക്ക് ലഭിക്കും. നിങ്ങൾ ബുക്ക് ചെയ്യുന്ന സ്ലോട്ട് ഉപയോഗിക്കുന്നില്ലെങ്കിൽ അത് ക്യാൻസൽ ചെയ്യണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍