കേരളത്തിൽ യാത്രാ പാസ് ലഭിക്കാൻ ഓൺലൈനായി അപേക്ഷിക്കുന്നത് എങ്ങനെയെന്നറിയാം

 



സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലവിലുള്ളപ്പോൾ അടിയന്തിര സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നതിന് പൊലീസ് നൽകുന്ന പാസിനായി ഓൺലൈനിൽ അപേക്ഷിക്കുന്നതിനുള്ള സൗകര്യം നിലവിൽ വന്നിരിക്കുകയാണ്.

pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം.

അവശ്യസർവ്വീസ് വിഭാഗത്തിലെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും വീട്ടുജോലിക്കാർ, തൊഴിലാളികൾ തുടങ്ങിയവർക്ക് ഇതിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഇവർക്കുവേണ്ടി ഇവരുടെ തൊഴിൽദായകർക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാൽ ഈ വെബ്‌സൈറ്റിൽ നിന്നുതന്നെ പാസ് ഡൗൺലോഡ് ചെയ്യാം.

കല്യാണത്തിനോ മരണാനന്തര ചടങ്ങിനോ യാത്രചെയ്യേണ്ടവർക്കും ഈ പാസിനായി അപേക്ഷിക്കാം. ചികിത്സയ്ക്കോ ആരോഗ്യ സംബന്ധമായ മറ്റ് ആവശ്യങ്ങൾക്കോ ഉള്ള യാത്രകൾക്കോ ഇത്തരത്തിൽ പാസ് ലഭിക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍