സംസ്ഥാനത്ത് 18 വയസ് മുതൽ 44 വയസുവരെ പ്രായമുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചു

 18 വയസ് മുതൽ 44 വയസുവരെ പ്രായമുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്സിനേഷൻ ആരംഭിച്ചു


സംസ്ഥാനത്ത് 18 വയസ് മുതൽ 44 വയസുവരെ പ്രായമുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്സിനേഷൻ ആരംഭിച്ചു.

ഈ പ്രായത്തിലുള്ള അനുബന്ധരോഗമുള്ളവരെയാണ് ആദ്യ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലെ മുൻഗണന ലഭിക്കേണ്ടവർ സംസ്ഥാന സർക്കാരിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യേണ്ടതാണ്.


എങ്ങനെ രജിസ്റ്റർ ചെയ്യണം?




1. 18 വയസിനും 44 വയസിനും ഇടയിലുള്ളവരുടെ രജിസ്ട്രേഷൻ കോവിൻ വെബ് സൈറ്റിൽ നേരത്തെ തുടങ്ങിയിരുന്നു. രജിസ്റ്റർ ചെയ്യാത്തവർ ആദ്യമായി https://www.cowin.gov.inഎന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.

2. അതിന് ശേഷം മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine എന്ന വെബ്സൈറ്റിൽ പ്രവേശിക്കുകമൊബൈൽ നമ്പർ നൽകുമ്പോൾ ഒടിപി ലഭിക്കുംഒടിപി നൽകുമ്പോൾ വിവരങ്ങൾ നൽകേണ്ട പേജ് വരും

3. ജില്ല, പേര്, ലിംഗം, ജനന വർഷം, ഏറ്റവും അടുത്ത വാക്സിനേഷൻ കേന്ദ്രം, കോവിനിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച റഫറൻസ് ഐഡി എന്നിവ നൽകുക.

4. ഇതോടൊപ്പം അനുബന്ധ രോഗങ്ങൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗസംബന്ധമായ സർട്ടിഫിക്കറ്റിന്റെ മാതൃകയും ആരോഗ്യ വകുപ്പിന്റെ വൈബ് സൈറ്റിൽ ലഭ്യമാണ്.

6. ഇത്രയും നൽകിയ ശേഷം സബ്മിറ്റ് നൽകുക.

7. നൽകിയ രേഖകൾ ജില്ലാ തലത്തിൽ പരിശോധിച്ച ശേഷം അർഹരായവരെ വാക്സിന്റെ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കുന്നതാണ്.

8. വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുമ്പോൾ അപ്പോയിന്റ്മെന്റ് എസ്.എം.എസ്, ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയോ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ കാണിക്കേണ്ടതാണ്.


18-44 വയസിലുള്ളവർക്ക് വാക്സിൻ ലഭ്യമാകാൻ മുൻഗണന ലഭിക്കുന്നതിനായി രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർ നല്കിയ അനക്സ് ( ബി ) എന്ന സർട്ടിഫിക്കറ്റ് നിർബന്ധം.

അനുബന്ധ രോഗാവസ്ഥകൾ മുൻഗണന ലഭിക്കുന്നതിനായി 

1. കഴിഞ്ഞ ഒരു വർഷത്തിനിടെ ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടിവന്നിട്ടുള്ളവർ. 


2. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ് വിധേയമായിട്ടുള്ളവർ ഹ്യദയം പ്രവർത്തിക്കുന്നതിനായി ലെഫ്റ്റ് വെൻട്രികുലാർ അസ്സിസ്റ്റ് ഡിവൈസ് ഘടിപ്പിച്ചിട്ടുള്ളവർ.


3. എക്കോ ടെസ്റ്റിലൂടെ പറയപ്രവർത്തനം പരിശോധിക്കുമ്പോൾ ഇഞ്ജക്ഷൻ ഫ്രാക്ഷൻ 40 ശതമാനത്തിൽ താഴെയുള്ളവർ.


4. ഹൃദയവാൽവീന് മിതമായ / കഠിനമായ തകരാറുള്ളവർ (നേരിയതല്ലാത്ത)


5. കഠിനമായ പൾമണറി ഹൈപ്പർ - ടെൻഷനോടൊപ്പമുള്ള ജന്മനാൽലുള്ള ഹൃദ്രോഗം ഉള്ളവർ 


6. ബൈപാസ് സർജറിയോ ആൻജിയോപ്ലാസ്റ്റിയോ വേണ്ടി വന്നിട്ടുള്ളതോ പ്രമേഹമോ അമിത രക്ത സമ്മർദ്ദമോ ഒപ്പമുള്ളതോ ആയ ഹൃദ്രോഗം ഉള്ളവർ.


7. ആൻജയയോടൊപ്പം അമിത - രക്തസമ്മർദത്തിനോ പ്രമേഹത്തിനോ ചികിത്സയിലുള്ളവർ.


8. രക്തസമ്മർദ്ദം / പ്രമേഹത്തോടു കൂടി പക്ഷാഘാതത്തിന് ചികിത്സയിലുള്ളവർ | ( CT / MRI report അനിവാര്യം) 


9. രക്താതിസമ്മർദ്ദം / പ്രവാഹത്തോടുകൂടി പൾമണറി ആർട്ടറി ഹൈപ്പർടെൻഷന് ചികിത്സയിലുള്ളവർ.


10. അമിത രക്ത സമ്മർദ്ദത്തോടൊപ്പം 10 വർഷത്തിലധികമായി പ്രമേഹമോ / പ്രമേഹം മൂലമുള്ള സങ്കീർണ്ണതകളോ ഉള്ളവർ.


11. വ്യക കരൾ / ഹെമറ്റോപോയറ്റിക് സ്റ്റം സെൽ ട്രാൻസ്പ്ലാന്റ് കഴിക്കുന്നവർ / വെയിറ്റ് ലിസ്റ്റിലുള്ളവർ.


12. ഡയാലിസിസിന് വിധേയമാകുന്നവർ.


13. ദീർഘകാലമായി സ്റ്റിറോയ്ഡ് മരുന്നുകൾ പോലെ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവർ.

 

14. സിറോസിസ് മൂലം സങ്കീർണ്ണതകൾ അനുഭവിക്കുന്നവർ.


15. കഴിക്കാതെ രണ്ടു വർഷത്തിനിടെ കഠിനമായ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ നേരിട്ടവർ ( IFEVI < 50 % ) 


16. ലിംഫോമ ( ലൂക്കിയ / മൈലോമ ഉള്ളവർ.


17. 2020 ജൂലൈ ഒന്നിനു ശേഷം എന്തെങ്കിലും തരം കാൻസർ രോഗനിർണ്ണയം കഴിഞ്ഞവർ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള കാൻസർ രോഗത്തിന് ഇപ്പോൾ ചികിത്സയിലുള്ളവർ.


18. സിക്കിൾ സെൽ ഡിസീസ് / ബോൺമാരോ പൊയിലൂവർ / എല്ലാസ്റ്റിക് അനീമിയ / തലാസീമിയ - ളേർ ഉള്ളവർ.


19. പ്രൈമറി ഇമ്യൂണോ  ഡെഫിഷ്യൻസി രോഗങ്ങൾ/ എച്ച്ഐവി ഇൻഫെക്ഷൻ ഉള്ളവർ.


20. ബുദ്ധി വൈകല്യമുള്ളവർ , മസ്കുലാർ ഡിട്രോഫി / ആസിഡ് ആക്രമണം മൂലം ശ്വസനവ്യവസ്ഥയിൽ തകരാർ ഉണ്ടായിട്ടുള്ളവർ/ഉയർന്ന പിന്തുണ സഹായം ആവശ്യമുള്ള വൈകല്യമുള്ളവർ / ബധിരത , സൽ ഉൾപ്പെടെ ഒന്നിലധികം വൈകല്യങ്ങളുളളവർ.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍