കെ-ഫോൺ എന്ത് എന്ന് സാധരണ ജനങ്ങൾക്ക് മനസിലാകില്ല, കെ-ഫോണിനെ കുറിച്ച് ജനങ്ങൾ വിചാരിക്കുന്ന 3 തെറ്റ് ധാരണ നോക്കാം.
എന്നാൽ സത്യത്തിൽ കെ-ഫോൺ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല മാത്രം ആണ്. കേരളം മുഴുവൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിക്കുന്നു, ഈ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സർക്കാരിനു വാടക നൽകി അത് സർവീസ് പ്രൊവൈഡർമാർക്കും ഉപയോഗിക്കാം. ഇത് ഒരു ഇൻഫ്രാസ്ട്രക്ക്ച്ചർ മാത്രമാണ്.
എന്താണ് കെ ഫോൺ പദ്ധതി?
സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോൺ. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി.
ആരാണ് പദ്ധതി നടപ്പാക്കുന്നത്?
കെഎസ്ഇബിയും (KSEB) കെഎസ്ഐറ്റിഐഎൽ (KSITIL)ഉം ചേർന്നുള്ള സംയുക്ത സംരംഭം കെഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേത്യത്വം നൽകുന്ന കൺസോഷ്യത്തിനാന് നടത്തിപ്പിനുള്ള കരാർ. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽടെൽ, എൽഎസ്കേബിൾ, എസ്ആർഐറ്റിഎന്നീ കമ്പനികളാണ് കൺസോഷ്യത്തിലുള്ളത്.
കെ-ഫോൺ എന്നത് കേരളം മുഴുവൻ Tier-3 നെറ്റ് വർക്കിനായി ഒപ്റ്റിക്കൽ ഫൈബർ ശ്രിംഖല സ്ഥാപിക്കുന്നു എന്നേയുള്ളു.
ഇന്റർനെറ്റിന്റെ പിന്നാമ്പുറത്തെക്കുറിച്ച് മനസിലാക്കാം
ഇതിൽ ഗവണ്മെന്റ് ഓഫീസുകളെ പരസ്പരം ബന്ധിപ്പിക്കുന്നത് കൊണ്ട് Tier-2 നെറ്റ് വർക്കിന്റെ സ്വഭാവവും ഇതിനുണ്ട്. ഒരു പ്രൈവറ്റ് കമ്പനിക്ക് കേരളം മുഴുവൻ ഇങ്ങനെ കേബിൾ വലിക്കാൻ വലിയ ചിലവ് വരും അതിന് പകരം ഗവണ്മെന്റ് കേബിൾ വലിക്കുന്നു. എന്നിട്ട് ഈ കേബിളിലൂടെ എല്ലാ ഇന്റെർനെറ്റ് സർവീസ് പ്രൊവൈഡർമാർക്കും (ഏഷ്യാനെറ്റ്, കേരളാ വിഷൻ, റെയിൽ നെറ്റ് ജിയോ എയർടെൽ തുടങ്ങിയവർക്ക്) ഇന്റർനെറ്റ് നൽകാൻ കഴിയും അതിന്റെ വാടക ഗവണ്മെന്റിന് കിട്ടും. ഇതാണ് ചുരുക്കത്തിൽ ഈ പദ്ധ്യതി. റെയിൽ നെറ്റുമായുള്ള കോൺട്രാക്ട് വഴിയാണ് സൗജന്യ ഇന്റർനെറ്റ് നൽകാൻ പദ്ധതി ഇടുന്നത്. ഇന്റർനെറ്റ് കൂടാതെ ഐപി ടിവി, ഫോൺ സൗകര്യങ്ങളും നൽകാൻ കഴിയും.
പ്രൈവറ്റ് കമ്പനികൾക്ക് നഷ്ടമുണ്ടോ ?
പ്രൈവറ്റ് കമ്പനികൾക്ക് ലാഭമാണ് ഇതിലൂടെ ഉണ്ടാവാൻ പോകുന്നത്. കോടികൾ മുടക്കി കേബിൾ ശൃഖല സ്ഥാപിക്കുകയോ അല്ലെങ്കിൽ ഈ ഇനത്തിൽ കെഎസ്ഇബി പോസ്റ്റുകൾ ഉപയോഗിക്കുന്നതിന് നൽകേണ്ട വാടകയും നൽകേണ്ട ആവശ്യമില്ല. അല്ലങ്കിൽ കെഎസ്ഇബിക്ക് ഒരു പോസ്റ്റിന് 380 രൂപയോളം വാടക കൊടുകണ്ടിരുന്നു.
സംസ്ഥാന സർക്കാർ തന്നെ ഈ സംവിധാനം ഒരുക്കുന്നതിനാൽ ഒരു കേരളം മുഴുവൻ പുതിയ ഉപഭോക്താക്കളെ ലഭിക്കും. മറ്റ് മൈൻറ്റനൻസുകളോ കേബിൾ സംവിധാനത്തിൽ ഉണ്ടാവുന്ന തകരാറുകളോ പരിഹരിക്കേണ്ട ബാധ്യത ഈ പ്രൈവറ്റ് കമ്പനികൾക്ക് ഉണ്ടാവില്ല. Tier-2 നെറ്റ് വർക്കിങ് കൊടുക്കേണ്ട വാടകയും സെർവറുകളും റൗട്ടറുകളും സ്ഥാപിക്കുന്നതിന്റെ ചെലവും മാത്രമാണ് പ്രൈവറ്റ് കമ്പനികൾക്ക് ഇതിലൂടെ വരിക. അതുകൊണ്ട് തന്നെ ചിലവ് കുറഞ്ഞ ഇന്റർനെറ്റ് എല്ലാവര്ക്കും ലഭ്യമാകും.
റിലയൻസ് ജിയോക്ക് പണി കിട്ടുമോ ?
ഒരിക്കലുമില്ല. സംസ്ഥാനം മുഴുവൻ ജിയോയ്ക്ക് റേഞ്ച് ഉള്ള എല്ലാ സ്ഥലങ്ങളിലും അവർക്ക് കേബിൾ ഉണ്ട്.
അതുകൊണ്ട് അവർക്ക് ഈ ഇൻഫ്രാസ്ട്രക്ക്ച്ചർ പണിയാകില്ല. ജിയോക്കും കെ-ഫോൺ കേബിൾ ശൃഖല ഉപയോഗിക്കാൻ സാധിത ഉണ്ട്, അങ്ങനെ വന്നാൽ അവരാകും കെ-ഫോണിലെ ഏറ്റവും വലിയ ഐഎസ്‌പി.
ജിയോയ്ക്ക് Tier-1 കേബിൾ (കടലിലൂടെ) ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് കടലിലൂടെ 2 കേബിൾ വലിച്ച് Tier-1 സംവിധാനം കൂടി കൊണ്ടുവന്നത്. ഫൈബർ ഇന്റർനെറ്റ് ജിയോ മൊബൈൽ കണക്ഷനുകൾക്ക് നേരിട്ട് കോംപറ്റീഷൻ ആവില്ല. രണ്ടും രണ്ട് മേഖല തന്നെ ആണ്.
ഉപഭോക്താക്കൾക്ക് ഇത് എങ്ങനെ ഗുണം ചെയ്യും ?
ഒരു കേബിൾ വലിച്ച് അതിലൂടെ ഇഷ്ടമുള്ള ഐഎസ്‌പി തെരഞ്ഞെടുക്കാൻ കഴിയും. ചെലവ് കുറയും. എന്നാൽ മൊബൈൽ ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന നിരക്കിൽ ഒരിക്കലും ലഭിക്കില്ല. സ്പീഡ് പോരാ എന്ന് തോന്നിയാൽ അടുത്ത കണക്ഷൻ എടുക്കാം. 4k വരെയുള്ള HD റെസല്യൂഷൻ ടിവി, ഫോൺ എന്നിവ ഇതിലൂടെ ലഭിക്കും, ജനങ്ങൾക്കും ഇത് ഒരു ചെറിയ ഗുണകരമാണ്.
എന്നാൽ ഈ കെ-ഫോൺ പദ്ധതി നടപ്പാക്കാൻ റഗുലേറ്ററികമ്മീഷന്റ അനുമതി ഇത് വരെ KSEB ക്ക് നൽകിയിട്ട്ല്ല.
പദ്ധതി നടപ്പാക്കിയാൽ KSEB ക്ക് വൻ ബാധിത ഉണ്ടാകാൻ ഇടയാകും എന്ന് ആണ് കരുതുന്നത്.
0 അഭിപ്രായങ്ങള്‍