ഇന്റർനെറ്റിന്റെ പിന്നാമ്പുറത്തെക്കുറിച്ച് മനസിലാക്കാം

 



ഇന്റർനെറ്റിന്റെ പിന്നാമ്പുറത്തെക്കുറിച്ച് മനസിലാക്കാം


TIER-1 :-

ലോകം മുഴുവൻ ഉള്ള ഒരു കേബിൾ ശൃംഖലയാണ് ഇത്. കടലിലൂടെയുള്ള കേബിളുകളിലൂടെ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന നെറ്റ് വർക്കാണ് Tier-1. ഇന്റർനെറ്റിന്റെ ബാക്ക്ബോൺ ആയി പ്രവർത്തിക്കുന്നത് international submarine communications cables എന്നറിയപ്പെടുന്ന ഈ നെറ്റ് വർക്ക് ആണ്. ഈ കേബിളുകൾ ഒരു രാജ്യത്ത് വന്ന് കേറുന്ന സ്ഥലത്തെ കേബിൾ ലാൻഡിംഗ് സ്റ്റേഷൻ എന്ന് പറയുന്നു. ഇന്ത്യയിൽ 17 എണ്ണം ആണ് നിലവിൽ പ്രവർത്തിക്കുന്നത്. Tier-1 ൽ ഉള്ള കേബിളുകൾ എല്ലാം പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ ബന്ധിപ്പിക്കുന്നതിന് കമ്പനികൾ പരസ്പരം ചാർജ്ജ് ഈടാക്കാറില്ല. കാരണം ഇവ പരസ്പരം ബന്ധിപ്പിച്ചാൽ മാത്രമേ ഇന്റർനെറ്റ് എന്ന സംവിധാനം സാധ്യമാകൂ. മികച്ച സാങ്കേതിക വിദ്യ ആവശ്യമുള്ള മേഖല അതുകൊണ്ടുതന്നെ ഇന്ത്യയിൽ ഇത് എല്ലാം പ്രൈവറ്റ് കമ്പനികൾ ആണ് ചെയ്യുന്നത്. ടാറ്റ, അനിൽ അംബാനിയുടെ ആർകോം (ഇപ്പോൾ gcx), എയർടെൽ, ജിയോ, സിഫി തുടങ്ങിയവരാണ് ഇതിൽ പ്രമുഖർ.

ഈ കേബിളുകളിൽ ഏതെങ്കിലുമൊക്കെ കേടുവന്നാൽ ആ രാജ്യത്തെ മുഴുവൻ ഇന്റർനെറ്റിന്റെയും അത് ബാധിക്കും.


TIER-2 :

പ്രാദേശിക നെറ്റ്‌വർക്കുകളുള്ള കമ്പനികളാണ് ഇവ, സാധാരണയായി ഒന്നോ അതിലധികമോ Tier-1 നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു Tier-1 കമ്പനിയുടെ നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യുന്നതിന് ഈ കമ്പനികൾ Tier-1 കമ്പനികൾക്ക് ഫീസ് നൽകണം. ഇന്ത്യയിലെ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ BHARATNET, റെയിൽ ടെൽ, ബിഎസ്എൻഎൽ, എയർടെൽ, വൊഡാഫോൺ, ജിയോ എന്നിവർക്ക് Tier-2 നെറ്റ് വർക്കുകൾ രാജ്യവ്യാപകമായി ഉണ്ട്. ഇതിൽ റിലയൻസ് ജിയോ ആണ് അറിവിൽ ഏറ്റവും വലുതും കാര്യക്ഷമവുമായ ആയ നെറ്റ് വർക്ക്. 1.5 ലക്ഷം കോടി രൂപ മുടക്കി 5G വരെ ഹാൻഡിൽ ചെയ്യാവുന്ന നെറ്റ് വർക്ക് അവർക്ക് ഇപ്പോൾ ഉണ്ട്. Tier-2 നെറ്റ് വർക്കിൽ പ്രാദേശിക ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരെ (Tier-3 ഐ‌എസ്‌പികൾ) കൂടാതെ, ബാങ്കുകൾ പോലെയുള്ള വലിയ എന്റർപ്രൈസസുകൾ, ഗവൺമെന്റുകൾ എന്നിവയുണ്ടാവും.


TIER-3 :

നമ്മൾ ബ്രോഡ്‌ബാൻഡ് കണക്ഷനുകൾ വാങ്ങുന്ന ഇന്റർനെറ്റ് സേവന ദാതാക്കളാണ് Tier-3 നെറ്റ് വർക്കുകൾ.

ഉപഭോക്താക്കളുമായി ഇന്റർനെറ്റിനെ ബന്ധിപ്പിക്കുന്ന അവസാന ശ്രേണിയാണ് ഇത്. Tier-2 നെറ്റ് വർക്കുകളിൽ നിന്ന് ബാൻഡ് വിഡ്ത്ത് വാങ്ങിയാണ് ഇവർ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് നൽകുന്നത്. കേരളാ വിഷൻ, ഏഷ്യാനെറ്റ്, മറ്റ് കേബിൾ ടിവി ഓപ്പറേറ്റർമാർ തുടങ്ങിയവരാണ് ഈ കാറ്റഗറിയിൽ വരുന്നത്. Tier-2 നെറ്റ് വർക്കുകളിൽ നിന്ന് വാങ്ങുന്ന ബാൻഡ് വിഡ്ത്ത് ഒരു സെർവറിലേക്ക് കൊടുത്ത് ആ സെർവറിൽ നിന്ന് ഫൈബർ കേബിളുകൾ വീടുകളിലേക്ക് വലിച്ചാണ് ഇവർ സർവീസ് നൽകുന്നത്. ഇങ്ങനെ കേബിൾ വലിക്കാൻ നല്ല ചിലവുണ്ട്. അതുകൊണ്ടുതന്നെ എല്ലാ പ്രാദേശിക ഇന്റർനെറ്റ് സേവന ദാതാക്കൾ ഒരൊറ്റ കേബിൾ ഷെയർ ചെയ്താണ് ഇപ്പോൾ സിറ്റികളിൽ ഇന്റർനെറ്റ് നൽകുന്നത്. ഇതിലൂടെ ചെലവ് കുറയ്ക്കാൻ കഴിയുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍