ഫിലമെന്റ് രഹിത കേരളം എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് കെഎസ്ഇബി ഉപയോക്താക്കൾക്ക് എൽഇഡി ബൾബുകൾ ഇപ്പോൾ വിതരണം ചെയ്യാൻ ആരംഭിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വീടുകളിലെയും സി എഫ് എൽ ബൾബുകൾക്കു പകരം കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നതും പരിസ്ഥിതി സൗഹാർദ്ദവും ആയ എൽഇഡി ബൾബുകൾ നൽകുന്ന ഒരു പദ്ധതിയാണ് ഫിലമെൻറ് രഹിത കേരളം.പദ്ധതിയുടെ ഭാഗമായി ഇപ്പോൾ ഒരു കോടിയോളം എൽഇഡി ബൾബുകൾ സംസ്ഥാനത്ത് നേരത്തെ അപേക്ഷിച്ച 13 ലക്ഷം വീടുകളിൽ വിതരണം ചെയ്യുന്നുണ്ട്. ഈ ബൾബുകൾക്ക് കെഎസ്ഇബി മൂന്ന് വർഷത്തെ വാറണ്ടിയും നൽകുന്നുണ്ട്. കെസിബി മീറ്റർ റീഡർമാരുടെ നേതൃത്വത്തിൽ ഉള്ള ജീവനക്കാരാണ് എൽഇഡി ബൾബുകൾ വീടുകളിൽ എത്തിക്കുക. കെഎസ്ഇബി ജീവനക്കാർ വരുന്ന സമയവും തീയതിയും അപേക്ഷിക്കുമ്പോൾ നൽകിയ മൊബൈൽ ഫോൺ നമ്പറിലേക്ക് മെസ്സേജ് ആയി വരുന്നതാണ്.
ആ ദിവസം അപേക്ഷകൻ വീട്ടിലില്ലെങ്കിൽ മറ്റൊരു ദിവസം നിങ്ങൾക്ക് ഓഫീസിൽനിന്ന് എൽഇഡി ബൾബുകൾ കൈപ്പറ്റാവുന്നതാണ്. 100 രൂപയിലധികം വിലയുള്ളതും മൂന്നുവർഷം ഗ്യാരണ്ടി ഉള്ളതുമായ 9 വാട്ട് എൽഇഡി ബൾബുകൾ ആണ് മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയിൽ ഓരോ ആളുകൾക്കും ലഭ്യമാക്കുന്നത്. 65 രൂപയാണ് കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് ഇതിനായി ഈടാക്കുന്നത്. നേരത്തെ അപേക്ഷിക്കാതിരുന്നവർക്കായി കെഎസ്ഇബി പുതിയ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുകയാണ്.
പുതുതായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കെഎസ്ഇബി സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ടോ, കെഎസ്ഇബിയുടെ കസ്റ്റമർകെയർ വെബ്സൈറ്റ് ലോഗിൻ ചെയ്തോ ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ബൾബുകൾ മാറ്റി എൽഇഡി ബൾബുകൾ ആക്കുന്നതിലൂടെ വൈദ്യുതി ഉപയോഗം കുറയുകയും അതുപോലെ ഇലക്ട്രിസിറ്റി ബിൽ തുക കുറയുവാൻ സഹായിക്കുകയും ചെയ്യുന്നു.
0 അഭിപ്രായങ്ങള്‍