സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന എല്ലാ സ്ത്രീകളും പുരുഷന്മാരും കുട്ടികളും തന്നെ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇവിടെ പറയുന്നത്.
ആളുകൾക്ക് പോലീസിൽ നിന്നും ഉള്ള ഇൻഫോർമേഷൻ ആണ് ഇത്. കുട്ടികളും മുതിർന്നവരും എല്ലാവരും തന്നെ ഇന്നത്തെ കാലത്ത് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവരാണ്.ഒരുപാട് സോഷ്യൽമീഡിയയിലും ഇവർ വളരെയധികം ആക്ടീവ് ആണ്. ഇതിലൂടെ പുതിയ സുഹൃത്തുക്കളെ കടത്തുകയും അവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നു. എന്നാൽ പോലീസിൻറെ മുന്നറിയിപ്പ് ആണ് അറിയാത്ത അക്കൗണ്ടുകളിൽ നിന്നും വരുന്ന ചാറ്റുകള് റിക്വസ്റ്റ് കോളുകൾ അറ്റൻന്റ് ചെയ്യാൻ പാടില്ല എന്ന്.
ഇത്തരത്തിൽ അറിയാത്ത അക്കൗണ്ടുകളിൽ നിന്നും റിക്വസ്റ്റ് വരികയും സ്വാഭാവികമായി സ്ത്രീകളും പുരുഷന്മാരും ഇത് അസെപ്റ്റ് ചെയ്യുകയും കുറച്ചു ദിവസം ചാറ്റ് ചെയ്യുകയും ചെയ്യുന്നു. ഇതിനുശേഷം ആ അക്കൗണ്ടിൽ നിന്നും വീഡിയോ കോൾ വരും. ഇത്തരത്തിൽ വരുന്ന വീഡിയോ കോളുകളാണ് ഭയക്കേണ്ടത്.
ഒരുപക്ഷേ വീഡിയോകോൾ ചെയ്യുമ്പോൾ അശ്ലീലചിത്രങ്ങൾ ആയിരിക്കും കാണുന്നത്. ഇതിൽ കോൾ ചെയ്യുന്ന സമയത്ത് സ്ക്രീൻ ഷോട്ടും വീഡിയോ റെക്കോർഡ് ചെയ്തതിനു ശേഷം ഇത്തരത്തിലുള്ള സംഘങ്ങൾ പണം ആവശ്യപ്പെടുകയാണ് ചെയ്യുക.
നിങ്ങളോട് ആവശ്യപ്പെടുക. പണം ആവശ്യപ്പെട്ടതിനു ശേഷം പണം നൽകുവാൻ തയ്യാറായില്ല എങ്കിൽ ഇത്തരത്തിൽ എടുത്ത വീഡിയോകൾ സോഷ്യൽ മീഡിയകളിലും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സ്ത്രീകളാണെങ്കിൽ അവരുടെ പുരുഷന്മാർക്കും ഷെയർ ചെയ്തു കൊടുക്കും.
ഇത്തരത്തിലുള്ള ഭീഷണികൾ വരുമ്പോൾ സ്വാഭാവികമായും സാധാരണ ജനങ്ങൾ അവർ ചോദിക്കുന്ന പണം നൽകുകയാണ് പതിവ്. ഇത്തരത്തിൽ സംഭവിക്കുന്ന ആളുകൾ ഭീഷണിക്ക് വഴങ്ങാതെ പൊലീസിനെ അറിയിക്കണമെന്നാണ് കേരള പോലീസ് അറിയിച്ചിരിക്കുന്നത്. ഇതുപോലെ തന്നെ അപരിചിതമായി വരുന്ന ഒരു അക്കൗണ്ടുകളിൽ നിന്നും യാതൊരു കാരണവശാലും വീഡിയോ കോൾ അറ്റൻഡ് ചെയ്യാതിരിക്കുക.
0 അഭിപ്രായങ്ങള്‍