സ്വന്തം പേരില്‍ സിംകാര്‍ഡുകള്‍ എടുത്തിട്ടുള്ളവര്‍ നിര്‍ബന്ധമായും പുതിയ അറിയിപ്പ് അറിഞ്ഞിരിക്കണം

 


സ്വന്തം പേരില്‍ സിംകാര്‍ഡുകള്‍ എടുത്തിട്ടുള്ള അവര്‍ നിര്‍ബന്ധമായും ടെലികോം കമ്പനിയുടെ പുതിയ അറിയിപ്പ് അറിഞ്ഞിരിക്കണം. ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് ടെലികോം മന്ത്രാലയം സന്ദേശമയച്ച തുടങ്ങിയിട്ടുണ്ട്.

അതുകൊണ്ട് കൂടുതല്‍ വിശദാംശങ്ങളിലേക്ക് പോകാം സ്വന്തം പേര് ഒന്‍പത് ലധികം സിംകാര്‍ഡുകള്‍ എടുത്തിട്ടുള്ള അവര്‍ മടക്കി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.


ജനുവരി പത്താം തീയതിക്കകം സിമ്മുകള്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് മടക്കി ഏല്‍പ്പിക്കാന്‍ ആയിട്ട് ആവശ്യപ്പെട്ടുള്ള സന്ദേശം ഉപഭോക്താക്കള്‍ക്ക് ടെലികോം മന്ത്രാലയം തുടങ്ങിയിട്ടുണ്ട്. ആളുകള്‍ നിങ്ങളുടെ കൈവശം അധികമുള്ള സിം കാര്‍ഡുകള്‍ മടക്കി നല്‍കിയില്ലെങ്കില്‍ വകുപ്പ് നേരിട്ട് നോട്ടീസ് നല്‍കുമെന്ന് ടെലികോം സേവനദാതാക്കള്‍ പറയുന്നത്. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഒരാള്‍ക്ക് സ്വന്തം പേരില്‍ പരമാവധി 9 സിംകാര്‍ഡുകള്‍ കൈവശം വെക്കാന്‍ ആയിട്ട് സാധിക്കും. ഇത്തരത്തില്‍ അധികമുള്ള സിംകാര്‍ഡുകള്‍ മടക്കി നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.


ഇനി ഒരുപക്ഷേ നിങ്ങള്‍ക്ക് ഒരു സംശയം തോന്നിയേക്കാം നിങ്ങള്‍ വിവിധ കമ്പനികളുടെ സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട് ആവാം. എത്ര സിം കാര്‍ഡ് നിങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്ന് അത് കമ്പനികള്‍ക്ക് എങ്ങനെയാണ് മനസ്സിലാകുന്നത്. നിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം എന്തെന്ന് വെച്ചാല്‍ ഓരോ വ്യക്തിക്കും തങ്ങളുടെ കണക്ഷനുകള്‍ എത്രയുണ്ടെന്ന് കണക്ക് മാത്രമേ ടെലികോം സേവനദാതാക്കളുടെ കയ്യിലുള്ളൂ.


മറ്റു കണക്ഷനുകള്‍ എടുത്തിട്ടുള്ളത് അവര്‍ക്ക് പരിശോധിക്കാനായി സാധിക്കില്ല. എന്നാല്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ കൈവശം എല്ലാവരുടെയും കണക്ഷനുകളുടെ വിവരങ്ങള്‍ ഉണ്ട്. അതിനാല്‍തന്നെ ഒന്‍പത് ലധികം സിംകാര്‍ഡുകള്‍ സ്വന്തം പേരുള്ളവര്‍ തിരികെ നല്‍കണം. കുറേക്കാലം ഉപയോഗിക്കാതെ ഇരിക്കുന്ന സിം കാര്‍ഡുകളുടെ കണക്ഷന്‍ താനേ റദ്ദാ കാറുണ്ട്. ഇത്തരത്തില്‍ സിം കാര്‍ഡുകള്‍ തിരികെ നല്‍കാത്തവര്‍ക്ക് നേരിട്ട് നോട്ടീസ് നല്‍കാനാണ് തീരുമാനമായിരിക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍