രാജ്യവ്യാപകമായി പബ്ലിക്ക് വൈഫൈ ശ്യംഖല ഒരുങ്ങുന്നു; പിഎം വാണി പദ്ധതി

 



രാജ്യവ്യാപകമായി പബ്ലിക്ക് വൈ ഫൈ നെറ്റ്വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍.

ഇതിനായി പബ്ലിക്ക് വൈഫൈ നെറ്റ്വര്‍ക്കുകള്‍ സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ പൊതു വൈഫൈ ശൃംഖല ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ നീക്കം. 

പിഎം വൈഫൈ നെറ്റ്വർക്ക് ഇന്റർഫേസ് ( പിഎം വാണി ) എന്ന പേരിലായിരിക്കും പദ്ധതി ആവിഷ്കരിക്കുക. പബ്ലിക്ക് ഡാറ്റ ഓഫീസുകൾ വഴിയായിരിക്കും സേവനം ലഭ്യമാക്കുക. പദ്ധതി ആരംഭിക്കുന്നതോടെ ചെറിയ കടകൾക്കും പൊതുസേവന കേന്ദ്രങ്ങൾക്കും പിഡിഒ ആവാൻ വേണ്ടി സാധിക്കും. പബ്ലിക്ക് ഡേറ്റ ഓഫീസർമാരാണ് ഇതിന് നേതൃത്വം നൽകുക. പിഡിഓയ്ക്ക് ലൈസൻസ് , രജിസ്ട്രേഷൻ , ഫീസ് എന്നിവ ഉണ്ടായിരിക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍