ഓരോ വാട്‌സാപ്പ് ഉപയോക്താവും അറിയണം അക്കൗണ്ട്‌ എങ്ങനെ സുരക്ഷിതമാക്കാം





എന്താണ്ണ് ടു ഫാക്ടർ ഒതന്റിക്കേഷൻ

സാധാരണ ഓൺലൈൻ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒരു പാസ്വേഡിന്റേയോ പിൻ നമ്പറിന്റേയോ ഒടിപിയുടേയോ പിൻബലത്തിലാണ് ലോഗിൻ ചെയ്യാറുണ്ടായിരുന്നത്. വാട്സാപ്പിൽ നേരത്തെ മൊബൈൽ നമ്പർ നൽകിയതിന് ശേഷം വൺ ടൈം പാസ് വേഡ് (ഒ.ടി.പി.) വെച്ച് സ്ഥിരീകരിച്ചാണ് ലോഗിൻ ചെയ്തിരുന്നത്.



പാസ്വേഡ്, പിൻ നമ്പർ, ഒ.ടി.പി. ഉൾപ്പടെയുള്ളവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കുന്നതിന് പകരം രണ്ടോ അതിലധികമോ തെളിവുകൾ നൽകിയതിന് ശേഷം മാത്രം ലോഗിൻ അനുവദിക്കുന്ന സുരക്ഷാ സംവിധാനമാണ് ടു ഫാക്ടർ ഒതന്റിക്കേഷൻ. ഒരു വാതിലിൽ ഒന്നിലധികം പൂട്ടുകൾ ഉപയോഗിക്കുന്ന പോലെ.

വാട്സാപ്പിലെ ടൂ ഫാക്ടർ ഒതന്റിക്കേഷൻ

വാട്സാപ്പിൽ ടൂ ഫാക്ടർ ഒതന്റിക്കേഷന് പിൻ നമ്പറാണ് നൽകുന്നത്. മറ്റാരെങ്കിലും നിങ്ങളറിയാതെ മറ്റൊരു ഉപകരണത്തിൽ നിങ്ങളുടെ വാട്സാപ്പ് നമ്പർ വെച്ച് ലോഗിൻ ചെയ്യാൻ ശ്രമിക്കുകയും ഒ.ടി.പി. ഏതെങ്കിലും വിധേന കൈക്കലാക്കുകയും ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിന് അധിക പരിരക്ഷ നൽകാൻ ഈ ആറക്ക പിൻ നമ്പറിന് സാധിക്കും. പുതിയ ഒരു ഉപകരണത്തിൽ ലോഗിൻ ചെയ്യുമ്പോൾ ഒ.ടി.പിയ്ക്ക് പുറമെ പിൻ നമ്പർ കൂടി നൽകണം. അതുകൊണ്ട് പിൻ നമ്പർ അറിയുന്ന നിങ്ങൾക്കല്ലാതെ മറ്റൊരാൾക്കും മറ്റൊരു ഉപകരണത്തിൽ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാനും അക്കൗണ്ട് കൈക്കലാക്കാനും സാധിക്കില്ല.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍