എന്താണ് കിസാൻ ക്രെഡിറ്റ് കാർഡ് അറിയണ്ടത് എല്ലാം


കിസാൻ ക്രഡിറ്റ് കാർഡ്











മത്സ്യത്തൊഴിലാളികളെയും വളർത്തുമൃഗങ്ങളുള്ള കർഷകരെയും ഉൾപ്പെടുത്തിയാുള്ള കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിലൂടെ 2.5 കോടി കർഷകർക്ക് രണ്ട് ലക്ഷം കോടി രൂപയുടെ ഇളവുകൾ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ഇടക്ക് പ്രഖ്യാപിച്ചു. കിസാൻ ക്രഡിറ്റ് കാർഡ് പദ്ധതി എന്താണെന്നും അത് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും കിസാൻ ക്രഡിര്റ് കാർഡ് പദ്ധതിക്ക് അപേക്ഷിക്കേണ്ടത് എങ്ങനെയെന്നുമുള്ള സംശയങ്ങൾ പലർക്കും ഉണ്ടാകും.
കിസാൻ ക്രഡിറ്റ് കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ നോക്കാം.

എന്താണ് കിസാൻ ക്രെഡിറ്റ് കാർഡ്?

അമിത നിരക്ക് ഈടാക്കുന്ന പണമിടപാട് സ്ഥാപനങ്ങളുടെ കടക്കെണിയിൽ നിന്ന് കർഷകരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ്. കുറഞ്ഞ നിരക്കിൽ വായ്പയെടുക്കാനായി സർക്കാർ ഉണ്ടാക്കിയ കിസാൻ ക്രെഡിറ്റ് കാർഡിലൂടെ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് രണ്ട് ശതമാനം വരെ കുറവായിരിക്കും. വായ്പയെടുത്ത വിളയുടെ വിളവെടുപ്പ് കാലത്തെയോ അത് വിറ്റഴിക്കാനുള്ള കാലയളവിനെയോ അടിസ്ഥാനമാക്കിയുള്ള ദീർഘകാല തിരിച്ചടവ് കാലയളവും സർക്കാർ നൽകും.

കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ കഴിയുന്നത് ആർക്കൊക്കെ?

മറ്റ് ആളുകളുടെ ഭൂമിയിൽ കൃഷി ചെയ്യുന്നവർ ഉൾപ്പെടെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഏതൊരു വ്യക്തിക്കും ഈ പദ്ധതിക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. അപേക്ഷകന് 18 നും 75 നും ഇടയിൽ പ്രായമുണ്ടായിരിക്കണം; 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക്, ഒരു കോ-അപ്ലിക്കേന്റ് ഉണ്ടായിരിക്കണം എന്ന് നിബന്ധനയുണ്ട്.

കിസാൻ ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുന്നതെങ്ങനെ?

പ്രാഥമിക സര്‍വീസ് സഹകരണ ബാങ്ക്, കോര്‍പ്പറേറ്റീവ് ബാങ്കുകള്‍, സ്വകാര്യമേഖലാ ബാങ്കുകള്‍, പൊതുമേഖലാ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍, കേരളത്തിലാണെങ്കില്‍ കേരളാ ഗ്രാമീണ ബാങ്കുകള്‍ എന്നിവയാണ് കെസിസി അഥവാ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നത്. അപേക്ഷ ഫോമിനും അപേക്ഷ നല്കുന്നതിനുംമായി നിങ്ങളുടെ അടുത്ത് ഉള്ള ബാങ്കുമായി ബന്ധപ്പെടുക.



ഓൺലൈനായി അപേക്ഷിക്കാൻ


ഈ സ്കീം ലഭിക്കുന്നതിന് അപേക്ഷകൻ ആദ്യം അവരുടെ അവരവർക്ക് അക്കൌണ്ട് ഉള്ള ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡി‌എഫ്സി ബാങ്ക് എന്നിവയിലാണ് നിലവിൽ ഈ സംവിധാനം നൽകിയിട്ടുള്ളത്. ഈ ബാങ്കുകളിൽ ഏതെങ്കിലും ഒന്നിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോം പ്രിന്റ് ചെയ്ത് എടുക്കാം.

അപേക്ഷ ഫോം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി കൊമേഴ്ഷ്യൽ ബാങ്കുകളുടെ വെബ്‌സൈറ്റിലെ കെ‌സി‌സി വിഭാഗത്തിൽ ലഭ്യമാകും. ഈ അപേക്ഷയിൽ വിള വിതയ്ക്കൽ, ഭൂമി രേഖപ്പെടുത്തൽ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ആവശ്യമാണ്. 
ഈ വിവരങ്ങൾ ശരിയായി പൂരിപ്പിച്ചുകഴിഞ്ഞാൽ സബ്മിറ്റ് ബട്ടണിൽ ക്ലിക്കുചെയ്യുക. സബ്മിറ്റ് ചെയ്താൽ പിന്നീടുള്ള ഉപയോഗങ്ങൾക്കായി ഒരു അപ്ലിക്കേഷൻ റഫറൻസ് നമ്പർ ജനറേറ്റ് ചെയ്യപ്പെടും.

കുറഞ്ഞ പലിശ നിരക്കിൽ കർഷകർക്ക് വായ്പ ലഭ്യമാക്കണം എന്ന ലക്ഷ്യത്തിൽ ആരംഭിച്ചിരിക്കുന്ന ഹൃസ്വകാല വായ്പാ പദ്ധതിയാണു കിസാൻ ക്രെഡിറ്റ് കാർഡ്.

കർഷകനു പ്രവർത്തന മൂലധനം കുറഞ്ഞചിലവിൽ, ഏറ്റവും എളുപ്പം ഈ പദ്ധതിയിലൂടെ ലഭിക്കും. കാർഷിക മേഖലയിൽ നിലം ഒരുക്കൽ, വിത്ത്, വളം എന്നിവ വാങ്ങുന്നതിനും, കൂലി തുടങ്ങി വിവിധ ഘട്ടങ്ങളിൽ ആവശ്യം വരുന്ന പണം ബാങ്കുകളിൽനിന്നും പ്രത്യേക നടപടിക്രമങ്ങൾ ഒന്നും ഇല്ലാതെ, അല്ലങ്കിൽ ATMൽ നിന്നു പിൻ വലിക്കുകയും, വിളവ് വിൽക്കുമ്പോൾ കിട്ടുന്ന പണം നിക്ഷേപിച്ച് പലിശ ബാധ്യത കുറയ്ക്കുകയും ചെയ്യാം. ഒരു സേവിംഗ് ബാങ്ക് അക്കൌണ്ട് പോലെ കണക്കാക്കാവുന്ന ഈ അക്കൌണ്ടിൽ ക്രഡിറ്റ് നിൽക്കുന്ന തുകയ്ക്ക് മാത്രം പലിശനൽകിയാൽ മതി, അത് മിക്കബാങ്കുകൾക്കും പൊതു പലിശനിരക്കിനേക്കാൾ 2% കുറവായിരിക്കും.

നെല്ല്, വാഴ, കപ്പ പോലുള്ള ഹ്രസ്വകാല വിള കൃഷി ചെയ്യുന്ന കർഷകർക്ക് ലഭ്യമായിരുന്ന ഈ വായ്പാ പദ്ധതി വർഷത്തിൽ ഒരിക്കെലെങ്കിലും പുതുക്കണമെന്ന നിബന്ധന, മൂന്നു വർഷം എന്നാക്കി പശു കിസാൻ ക്രഡ്റ്റ് എന്ന പേരിൽ ക്ഷീരകർഷകർക്കും നടപ്പിലാക്കിയിരിക്കുന്നു.

പശു കിസാൻ ക്രെഡിറ്റ് കാർഡ്


ഇതിലൂടെ പശുവിനെ വാങ്ങുവാനും, കാലിത്തീറ്റ വാങ്ങുന്നതിനും പ്രവർത്തന മൂലധനം എന്ന രീതിയിൽ ക്ഷീരകർഷകർക്ക് ഉപയോഗപ്പെടുത്തുവാ‍ൻ സാധിക്കും.

1.ക്ഷീരകർഷകർക്ക് കുറഞ്ഞ പലിശനിരക്കിൽ പ്രവർത്തനമൂലധനത്തി നായി അതിവേഗം വായ്പ ലഭ്യമാക്കുന്നു.

2.കന്നുകാലികളുടെ എണ്ണത്തിനനുസൃതമായി നിജപ്പെടുത്തിയുട്ടുള്ള പ്രവർത്തന മൂലധനതോതിന്റെ അടിസ്ഥാനപ്പെടുത്തിയാണ് വായ്പ ലഭ്യമാവുക.

3.പശുവളർത്തലിനോടൊപ്പം കാർഷികാവശ്യത്തിനും വായ്പ ഉപയോഗ പ്പെടുത്താം.

4. 1.6 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പ്രത്യേകിച്ച് ഈട് നൽകേണ്ടതില്ല. ഇതിൽ കൂടുതൽ വായ്ക്ക് ആവശ്യമുള്ളപക്ഷം ആവശ്യമായ രണ്ട് ലക്ഷം രൂപ വരെ പരമാവധി കുറഞ്ഞ പലിശ നിരക്കിൽ വായ്ക്ക ലഭിക്കും. 

5.വായ്പ സമയപരിധിക്കുള്ളിൽ കൃത്യമായി തിരിച്ചടച്ചാൽ നിബന്ധനകൾക്ക് വിധേയമായി കൂടുതൽ പലിശ ഇളവുകൾ ലഭ്യമാണ്. കൃഷിയുമായി ബന്ധിപ്പിക്കുന്ന പക്ഷം വായ്പാ പരിധി പരമാവധി 3 ലക്ഷമായിരിക്കും.

6.ഗുണഭോക്താക്കൾ പ്രതിമാസ തിരിച്ചടവ് ഉറപ്പാക്കേണ്ടതാണ്.

7.പരിധി/ഉപപരിധിയുടെ ഉള്ളിൽ എത്ര പ്രാവശ്യം വേണമെങ്കിലും പണ മെടുക്കുവാനും തിരിച്ചടയ്ക്കുവാനും സാധിക്കും. 

8.ആവശ്യമുള്ളപ്പോൾ മാത്രം പണം എടുക്കുന്ന പക്ഷം പലിശ ലാഭിക്കാം, വാർഷിക അവലോകത്തിനു വിധേയമായി.

9.കാർഡിന്റെ കാലാവധി 3 വർഷം ആയിരിക്കും.

10.വർഷത്തിലൊരിക്കൽ വായ്പാ ഇടപാടുകളെ അവലോകനം ചെയ്ത് വായ്പാ വിനിയോഗത്തിന്റെയും വരവു ചെലവിന്റെയും അടിസ്ഥാന ത്തിൽ വായ്പാതോത് ക്രമീകരിക്കുന്നതിനുള്ള അധികാരം ബാങ്കിൽ നിക്ഷിപ്തമാണ്. 

11.പലിശ നിരക്ക് റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് കാലാകാ ലങ്ങളിൽ മാറ്റങ്ങൾക്ക് വിധേയമാണ്. 

12.കിസാൻ ക്രഡിറ്റ് കാർഡിനായുള്ള ഏകീകൃത അപേക്ഷാ ഫോമുകൾ ക്ഷീര വികസന യൂണിറ്റുകൾ , ക്ഷീരസഹകരണ സംഘം എന്നിവിടങ്ങളിൽ നിന്ന് ലഭ്യമാണ്.

13.ആവശ്യമായ രേഖകൾ അപേക്ഷാ ഫോറം,ആധാർകാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്,കരം തീർത്ത രസീത്,ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (ഒറിജിനൽ) അടുത്തകാലത്ത് എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ ( 2 എണ്ണം )10പശുക്കളിൽ കൂടുതൽ ഉള്ളവർക്ക് പഞ്ചായത്ത് ലൈസൻസിന്റെ പകർപ്പ്.



14.ബന്ധപ്പെട്ട മറ്റ് നിബന്ധനകൾ ബാധകമാണ്.

കിട്ടുന്ന സഹായം :


• ഒരു പശുവിന് 24,000 രൂപ.
• കന്നുകുട്ടിക്ക് ഒരു മാസം 3000 രൂപ.
• 4 ആടിന് 6000 രൂപ.
• 10 മുട്ടക്കോഴിക്ക് 4 മാസത്തേക്ക് 46,800 രൂപ.
• 1000 ഇറച്ചിക്കോഴിക്ക് 2 മാസത്തേക്ക് 1,40,000 രൂപ.
• പന്നി ഒന്നിന് 10 മാസത്തേക്ക് 10,800 രൂപ.
• മുയൽ ഒന്നിന് 4 മാസത്തേക്ക് 960 രൂപ.
• മത്സ്യം (കടല്,രോഹു,മൃഗാൽ) 1 ഹെക്ടർ - 4 മാസത്തേക്ക് 2,44,000 രൂപ.
• കൂട് കൃഷി കായൽ,ഡാം ) 1m3 - 6 മാസത്തേക്ക് 3500 രൂപ.
• ആസ്സാംവാള 1 ഹെക്ടർ 10 മാസത്തേക്ക് 13,45,000 രൂപ.
• ഗിര്ഫ തിലാപ്പിയ 1 ഹെക്ടർ -1 ലക്ഷം.
• പോളികൾച്ചർ 1 ഹെക്ടർ 10 - 12 മാസത്തേക്ക് 3,60,000 രൂപ.
• വനാമി 1 ഹെക്ടർ 6 മാസം - 11,50,000 രൂപ.
• ഞണ്ട് 1 ഹെക്ടർ 4-6 മാസം - 6,40,000 രൂപ.
• കല്ലുമ്മക്കായ ( ചിപ്പി ) കൃഷി 25 m2 - 10,000 രൂപ.
• റോപ് പടുതക്കുളം 5 സെര് 6 മാസത്തേക്ക് 6000 രൂപ.
• അക്വാപോണിക്സ് 40 m3 - 6 മാസത്തേക്ക് 1,80,000 രൂപ. മത്സയ്ക്കുഷിക്ക് ഒരു സെൻറ് മുതൽ ആനുപാതികമായ സഹായം കിട്ടും.
വായ്പയെപ്പറ്റി കൂടുതലറിയാൻ
വാണിജ്യ/സഹകരണ ബാങ്കുമായോ, ക്ഷീരവികസന വകുപ്പ് ഓഫീസിയുമായോ ബന്ധപ്പെടാവുന്നതാണ്.

പ്രത്യേകതകൾ:-

1.₹1,60,000/- രൂപാ വരയുള്ള ലോണുകൾക്ക് ഈട് ആവശ്യമില്ല. പരമാവധി ₹3,00,000/- വരെ ലഭിക്കും. Loans up to Rs. 1,60,000 / - are not required for pledge. Up to a maximum of ₹ 3,00,000 / -

2.പലിശ നിരക്ക് പൊതുവായി ബാങ്ക് നിരക്കിനേക്കാൾ 2% കുറവായിരിക്കാം, കൃത്യമായി ലോൺ അടവ് നടത്തുന്നവർക്ക് സിമ്പിൾ ഇന്റ്രസ്റ്റ് റേറ്റ് ആയിരിക്കുമെങ്കിലും, മുടക്കം വരുത്തുന്നവർക്ക് കൂട്ട് പലിശ ഈടാക്കും. കിസാൻ ക്രഡിറ്റ് അക്കൗണ്ട് നിക്ഷേപത്തിനു മികച്ച പലിശയും ലഭിക്കും.

3.തിരിച്ചടവ് കാലാവധി നിശ്ചയിക്കുന്നത് വിളയുടെ/ കാർഷിക വൃത്തിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും.The repayment period will be based on crop / agriculture.

4.ഈ പദ്ധതിയിലൂടെ കർഷകനേയും വിളയേയും സമ്പൂർണ ഇൻഷ്വറൻസ് പരിരക്ഷയിൽ കൊണ്ടുവരും.Under this scheme, farmers and crops will be covered under full insurance.

5.18വയസിനും 75 വയസിനും ഇടയിലുള്ളവർക്ക് ഈ വായ്പാ പദ്ധതിക്ക് അർഹതയുണ്ടങ്കിലും, 60വയസിനു മുകളിലുള്ളവർക്ക് അവരുടെ അവകാശികൾക്കും സംയുകതമായി മാത്രമേ വായ്പ അനുവദിക്കുകയുള്ളൂ.

6.കർഷകർക്കും, കർഷക കൂട്ടായ്മകൾക്കും, പാട്ട കർഷകർക്കും, SHG, JLG എന്നിവർക്കും ഈ വായ്പാ പദ്ധതി ലഭ്യമാണു.

7.ഏതങ്കിലും തിരിച്ചറിയൽ രേഖ, മേൽ വിലാസം തെളിയിക്കുന്ന ഒരു രേഖ, വരുമാനം തെളിയിക്കുന്ന ഒരു രേഖ എന്നിവയാണു അപേക്ഷയോടൊപ്പം ബാങ്ക് ആവശ്യപ്പെടുന്നത്.

(മേൽ വിവരങ്ങൾ പൊതു അറിവുകൾ മാത്രമാണു. ബാങ്കുകൾക്കും, കാർഷിക വൃത്തിക്കും അനുസരിച്ച് നിബന്ധനകളിൽ വത്യാസം ഉണ്ടാകാം. കൂടുതൽ വിവരങ്ങൾക്ക് സമീപത്തുള്ള ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെടുക.)

എന്തൊക്കെയാണ് ബാങ്കിന്റെ മറ്റ് നിബന്ധനകള്‍?

ഓരോ വര്‍ഷവും കെസിസി വായ്പ ബാങ്ക് റിവ്യു ചെയ്യും. പലിശയടച്ച് പുതുക്കി വെക്കണം. അഞ്ച് വര്‍ഷം വരെ കാലാവധിയില്‍ ബാങ്ക് ലോണ്‍ പുതുക്കി നിശ്ചയിക്കും. ഓരോ തവണയും പ്രത്യേക ഡോക്യുമെന്റേഷന്‍ ആവശ്യമില്ല. പരമാവധി അനുവദിക്കുന്ന അഞ്ച് വര്‍ഷത്തേക്കുള്ള തുകയുടെ ഡോക്യുമെന്റ് ആദ്യ തവണ തന്നെ എടുത്താല്‍ മതിയാകും. ലോണ്‍ എടുക്കുന്നയാള്‍ ഒാരോ വര്‍ഷവും വന്ന് ഡോക്യുമെന്റില്‍ ഒപ്പിടേണ്ട കാര്യമില്ല. പ്രധാനമായും ആധാര്‍, ടാക്‌സ് പെയ്ഡ് റെസീപ്റ്റ് തുടങ്ങിയവ ഹാജരാക്കേണ്ടതാണ്. 3 ലക്ഷം രൂപ വരെ വായ്പയെടുക്കുന്നവര്‍ക്ക് കെസിസി വായ്പയില്‍ പ്രോസസിംഗ് ചാര്‍ജ് ഇല്ല. പ്രത്യേകിച്ചൊരു അഡീഷണല്‍ ചാര്‍ജുമില്ല. മൂന്ന് ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് അതത് ബാങ്കുകള്‍ തീരുമാനിക്കും.

സബ്‌സിഡി ലഭ്യമാണോ?

കെസിസിയില്‍ സബ്‌സിഡിക്ക് പകരം ബാങ്കുകള്‍ ഉപയോഗിക്കുന്ന പദമാണ് ഇന്ററസ്റ്റ് സബ്‌വെന്‍ഷന്‍. സബ്‌സിഡി പോലെ 7 ശതമാനം പലിശയ്ക്ക് വായ്പയെടുക്കുന്നയാള്‍ക്ക് ഒരു വര്‍ഷത്തിനകം കൃത്യമായി തിരിച്ചടവിന് കഴിഞ്ഞാല്‍ 3 ശതമാനം സബ്‌സിഡി കഴിച്ച് 4 ശതമാനം പലിശയ്ക്ക് കെസിസി ലഭ്യമാകും.

ഇന്‍ഷൂറന്‍സ്

കര്‍ഷകര്‍ അപകടത്തില്‍ മരിച്ചാല്‍ 50,000 രൂപയും അപകടത്തിലൂടെ സ്ഥിരമായി അംഗവൈകല്യം വന്നുകഴിഞ്ഞാല്‍ 25,000 രൂപയും ഇന്‍ഷൂറന്‍സ് ലഭിക്കും. അത് ഒരു വര്‍ഷത്തേക്കുള്ള ലോണാണെങ്കില്‍ ആകെ ഇന്‍ഷൂറന്‍സ് തുക 15 രൂപ മാത്രമേയുള്ളൂ. 3 വര്‍ഷത്തേക്കാണ് ആ ഇന്‍ഷൂറന്‍സ് എടുക്കുന്നതെങ്കില്‍ 45 രൂപയുമാണ് പ്രീമിയം. ആ പ്രീമിയം 2:1എന്ന അനുപാതത്തില്‍, അതായത് 3ല്‍ രണ്ട് ഭാഗം ബാങ്കും ഒരു ഭാഗം കര്‍ഷകനും അടയ്‌ക്കേണ്ടതാണ്.
പ്രധാന്‍മന്ത്രി ഫസല്‍ ബീമ യോജന പ്രകാരം കര്‍ഷകര്‍ക്ക് കൃഷി നാശം, തുടക്കത്തില്‍ തന്നെ വിളനാശം സംഭവിക്കുക, കാലവര്‍ഷക്കെടുതികള്‍, പ്രളയം തുടങ്ങിയവ വന്നുകഴിഞ്ഞാല്‍ പ്രധാന്‍മന്ത്രി ഫസല്‍ ബീമ യോജന പ്രകാരം ആനുകൂല്യം ലഭിക്കും. അതിന്റെ പ്രീമിയം 1.5 ശതമാനം മുതല്‍ 5 ശതമാനം വരെ ഉള്ള നിരക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍