റേഷൻ കാർഡ് ഉള്ളവർ അറിയാൻ

1000 രൂപ സഹായം ഈ മാസം 14 മുതൽ



കോവിഡ് പ്രതിസന്ധിയിൽ മറ്റുസഹായങ്ങളൊന്നും ലഭിക്കാത്ത ബി.പി.എൽ കുടുംബങ്ങൾക്കുള്ള ആയിരം രൂപ 14 മുതൽ വിതരണംചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. ക്ഷേമപെൻഷനോ, ക്ഷേമനിധിയിൽനിന്ന് നൽകിയ ആയിരം രൂപയോ ലഭിക്കാത്ത കുടുംബങ്ങൾക്കാണ് ഈ സഹായം. ഇത്തരത്തിൽ 14.78 ലക്ഷം പേരുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. 




സഹകരണസംഘത്തിലെ പ്രവർത്തകർ വീടുകളിലെത്തിയാണ് പണം കൈമാറുന്നത്.  പണം കൈപ്പറ്റുന്നതിനുമുമ്പ് ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും നിർദിഷ്ട ഫോമിൽ പൂരിപ്പിച്ച് നൽകണം. ഭാവിയിൽ സാമ്പത്തികസഹായം ലഭിക്കുന്ന കാര്യങ്ങൾക്കായി ഈ വിവരങ്ങൾ ഉപയോഗിക്കാനുള്ള അനുമതിയും ഒപ്പിട്ടുനൽകണം. ക്ഷേമപെൻഷനോ മറ്റ് സഹായമോ ലഭിച്ചിട്ടില്ലെന്ന സത്യവാങ്മൂലവും നൽകണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍