ക്ഷേമനിധി ബോർഡുകൾ വഴിയുള്ള സാമ്പത്തിക സഹായങ്ങൾ


വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള സഹായങ്ങൾ




ക്ഷേമനിധി ബോർഡുകൾ വഴിയുള്ള സാമ്പത്തിക സഹായങ്ങൾ എന്തല്ലാം എന്ന് പരിശോധിക്കാം.



അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് - ലോക്ക്ഡൗൺ കാരണം അടച്ച ബാറുകളിലെ തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം, 10000 രൂപ പലിശരഹിത വായ്പ.
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്- സ്റ്റേജ് ക്യാരേജ്, കോൺട്രാക്ട് ക്യാരേജ്, ബസ് തൊഴിലാളികൾ എന്നിവർക്ക് 5000 രൂപ. ഗുഡ്സ് വെഹിക്കിൾ തൊഴിലാളികൾക്ക്-3500 ടാക്സി തൊഴിലാളികൾക്ക് 2500 രൂപ, ഓട്ടോറിക്ഷ ട്രാക്ടർ തൊഴിലാളികൾക്ക് 2000 രൂപ. ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളികൾക്ക് ആയിരം രൂപയുടെയും ധനസഹായം. 9,54,242 തൊഴിലാളികളാണ് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്- പലിശരഹിത വായ്പയായി പതിനായിരം രൂപയും ലോക്ക്ഡൗൺ നീണ്ടുപോയാൽ അയ്യായിരം രൂപ കൂടി പ്രത്യേക വായ്പയും.
ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ്- വേതന നഷ്ടം പരിഹരിക്കുന്നതിന് വേതനം അഡ്വാൻസായി അനുവദിക്കും. ഏപ്രിൽ 14 നുള്ളിൽ ബോണസ് ഇനത്തിൽ ആകെ 30 കോടി രൂപ വിതരണം ചെയ്യും. 2,43,504 തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും.
കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ്- സ്വയം തൊഴിൽ ചെയ്യുന്നവർക്കും ആശുപത്രി, പെട്രോൾ പമ്പ്, ഗ്യാസ് ഏജൻസി എന്നിവടങ്ങളിൽ ജോലിചെയ്യുന്നവർക്കും ആയിരം രൂപ ആശ്വാസധനസഹായം. സജീവ അംഗങ്ങൾ കൊറോണ ബാധിതരായിട്ടുണ്ടെങ്കിൽ പതിനായിരം രൂപ ധനസഹായം. കൊറോണ സംശയിച്ച് ഐസോലേഷനിൽ കഴിയുന്നവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 5000 രൂപ സഹായം.



കേരള നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ്- അംഗങ്ങൾക്കായി 200 കോടി രൂപയുടെ സഹായ പാക്കേജ്. ബോർഡിൽ രജിസ്റ്റർ ചെയ്ത് രണ്ട് വർഷം പൂർത്തിയാക്കിയവരും 2018 ലെ രജിസ്ട്രേഷൻ പുതുക്കൽ നടത്തിയവരുമായ എല്ലാവർക്കും ആയിരം രൂപ സഹായം. 15 ലക്ഷം തൊഴിലാളികൾക്ക് പ്രയോജനം.
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്- കൊറോണ ബാധിതരായ അംഗങ്ങൾക്ക് 7500 രൂപയുടെ അടിയന്തര സഹായം. ഐസോലേഷനിൽ കഴിയുന്നവർക്ക് ആയിരം രൂപ.
കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്- ഒരു തൊഴിലാളിക്ക് 750 രൂപ വീതം സഹായധനം.
ബീഡി, ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ്- തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് സ്കീമിൽ ആകെ രണ്ട് കോടി രൂപ.
പിന്നാക്ക വിഭാഗ കോർപ്പറേഷൻ വായ്പാ തിരിച്ചടവിന് മൂന്ന് മാസം മൊറോട്ടോറിയം ഏർപ്പെടുത്തി. മുടങ്ങിയ വായ്പാ തിരിച്ചടവിന് അധിക ചാർജും ഒഴിവാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍