ഇ - എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ എങ്ങനെ ഉപയോഗിക്കാം

ഇ - എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്









കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ ഇ -എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളായി മാറുന്നു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു ചേർക്കാനോ രജിസ്ട്രേഷൻ പുതുക്കാനോ പുതിയ സർട്ടിഫിക്കറ്റുകൾ ചേർക്കാനോ ഇനി ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പോകേണ്ടതില്ല . ഇതിനായുള്ള employment.kerala.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴി ചെയ്യാം.

സംസ്ഥാനത്താകെയുള്ള  84 ഓഫീസുകളും കമ്പ്യൂട്ടർവത്കരിച്ചു. രജിസ്റ്റർ ചെയ്ത  ലക്ഷകണക്കിന് ഉദ്യോഗാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ ഡിജിറ്റലൈസ് ചെയിതു കഴിഞ്ഞു വെബ്സൈറ്റ് മുഖേന എംപ്ലോയ്മെന്റ് വകുപ്പിന്റെ ഇ സേവനങ്ങളെല്ലാം പ്രയോജനപ്പെടുത്താം. ഉദ്യോഗാർത്ഥികളുടെ സൗകര്യാർത്ഥം അത്യാവശ്യം വേണ്ട സേവനങ്ങൾ മൊബൈൽ വഴി നൽകുന്നതിനായി മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍