കണ്‍സപ്റ്റ് വണ്‍ ഫോണുമായി വണ്‍പ്ലസ്

കണ്‍സപ്റ്റ് വണ്‍ ഫോണുമായി വണ്‍പ്ലസ്






വൺ പ്ലസ് കൺസപ്റ്റ് ഫോൺ പുറത്തിറക്കിയിരിക്കുകയാണ്. വൺപ്ലസ് കൺസപ്റ്റ് വൺ എന്നാണ് ഫോണിനെ വിളിക്കുന്നത്.
ക്യാമറയെ മറച്ചുവെക്കുകയും ക്യാമറ ആപ്പ് തുറക്കുമ്പോൾ മാത്രം പ്രത്യക്ഷമാക്കുകയും ചെയ്യുന്ന ഇലക്ട്രോ ക്രോമിക് ഗ്ലാസ് ആണ് ഈ ഫോണിന്റെ സവിശേഷത.

നിറം മാറാൻ കഴിവുണ്ട് ഇലക്ട്രോക്രോമിക് ഗ്ലാസുകൾക്ക്. നേരത്തെ ബോയിങ് വിമാനങ്ങളുടെ വിൻഡോയിൽ ഈ ഗ്ലാസുകളുടെ സാധ്യത പ്രയോജനപ്പെടുത്തിയിരുന്നു. നിറം മാറാൻ സാധിക്കുന്ന ഇലക്ട്രോ ക്രോമിക് ഗ്ലാസുകളുടെ സാധ്യതയാണ് വൺ പ്ലസ് കൺസപ്റ്റ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഗ്ലാസിന്റെ നിറം മാറുന്ന വേഗത ഒരു സെക്കൻഡിൽ താഴെയാക്കി കുറയ്ക്കാൻ ഒരു പാട് പ്രയത്നിക്കേണ്ടി വന്നുവെന്ന് വൺപ്ലസ് സിഇഒ പെറ്റ് ലാവു പറഞ്ഞു.

ഒരു ഗ്ലാസ് പ്രൊട്ടക്ടർ ഫിലിമിന്റെ കനമാണ് ഈ ഗ്ലാസ് പാളിയ്ക്കുള്ളത്. ഏകദേശം 0.35 മില്ലിമീറ്റർ.

ചിത്രങ്ങൾ എടുക്കുമ്പോൾ ഒരു ഫിൽറ്റർ നൽകുന്നതിന് ടിന്റഡ് ഗ്ലാസ് ഉപയോഗിക്കാനും വൺപ്ലസ് ശ്രമിച്ചുവരികയാണ്. ഇതുവഴി ഫോണിൽ ബിൽറ്റ് ഇൻ ആയി ഒരു പോളറൈസിങ് ഫിൽറ്റർ ലഭിക്കും. ഇതുവഴി ഉപയോക്താക്കൾക്ക് കൂടുതൽ ഷാർപ്പ് ആയതും വിശദവുമായ ചിത്രങ്ങൾ പകർത്താൻ സാധിക്കും.

മക് ലാരെൻ കാർ ബ്രാന്റിങ്ങുമായാണ് കൺസപ്റ്റ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. മക് ലാരൻ 720 എസ് സ്പൈഡർ സ്പോർട്സ് കാറുകളിലും നിറം മാറുന്ന ഗ്ലാസ് റൂഫ് ആണുള്ളത്.

കൺസപ്റ്റ് ഫോണിലെ മറ്റ് ഫീച്ചറുകൾ കഴിഞ്ഞ വർഷം അവതരിപ്പിച്ച മക് ലാരൻ എഡിഷനിലെ അതേ ഫീച്ചറുകൾക്ക് സമാനമാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍