സെല്‍ഫി എടുക്കാനായി ഈ ആപ്പുകള്‍ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

സെല്‍ഫി എടുക്കാനായി ഈ ആപ്പുകള്‍ ഡൗൺലോഡ് ചെയ്‌ത്‌ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക







ഉപയോക്താക്കള്‍ അറിയാതെ പരസ്യവിതരണത്തിനായി ഉപയോഗിക്കുന്ന മാല്‍വെയറുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്
മൂലം സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ എന്നീ ആപ്പുകൾ ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്‌തു.
ഇവ ആളുകള്‍ക്ക് നാശനഷ്ടമുണ്ടാക്കുന്നതിനേക്കാള്‍ ശല്യമുണ്ടാക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വാന്‍ഡേര സെക്യൂരിറ്റി റിസര്‍ച്ച് ടീമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അൺ ഇൻസ്റ്റാൾ ചെയ്താലും ആപ്പ് രഹസ്യമായി ഫോണില്‍ പ്രവര്‍ത്തനം തുടരും. ഏത് സമയത്തും ശബ്ദം അനുമതി കൂടാതെ റെക്കോര്‍ഡ് ചെയ്യാനും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഷോര്‍ട്ട്കട്ടുകള്‍ ഉണ്ടാക്കാനും ഫോണ്‍ ഉപയോഗിക്കുന്നവരില്‍ നിന്നും അനുമതി കരസ്ഥമാക്കുന്നുണ്ടെന്നും സംഘം കണ്ടെത്തി. തുടർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.









ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍