ആശയവിനിമയത്തിന് പുതിയ വഴി

ആശയവിനിമയത്തിന് പുതിയ സാങ്കേതിക  വിദ്യ 






മൊബൈൽ നെറ്റ് വർക്കും, വൈഫൈയും ഇല്ലാതെ ആശയവിനിമയം സാധ്യമാക്കുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഓപ്പോ. മൊബൈൽ വേൾഡ് കോൺഗ്രസിലാണ് മെഷ് ടോക്ക് (Mesh Talk)എന്ന സാങ്കേതിക വിദ്യ ഓപ്പോ അവതരിപ്പിച്ചത്.

ഈ സാങ്കേതിക വിദ്യയിൽ മൊബൈൽ നെറ്റ് വർക്കും വൈഫൈയും ഇല്ലാതെ മൂന്ന് കിലോമീറ്റർ പരിധിയിൽ ആശയവിനിമയം സാധ്യമാവും. ഓപ്പോ ഫോണുകളിൽ മാത്രമാണ് ഇത് സാധ്യമാവുക.

ഓപ്പോ വികസിപ്പിച്ച പുതിയ പ്രൊപ്രൈറ്ററി ഡീസെൻട്രലൈസ്ഡ് ടെക്നോളജിയാണിത്. ഇതുവഴി ഓപ്പോ ഫോണുകൾ തമ്മിൽ വൈഫൈ, മൊബൈൽ നെറ്റ് വർക്കുകളുടെ സഹായമില്ലാതെ ടെക്സ്റ്റ്, വോയ്സ് സന്ദേശങ്ങൾ തത്സമയം അയക്കാൻ സാധിക്കും.

ഒരു പ്രദേശത്തുള്ള ഓപ്പോഫോണുകളെ തമ്മിൽ ബന്ധിപ്പിച്ച് പ്രത്യേകം ലോക്കൽ ഏരിയ നെറ്റ് വർക്ക് നിർമിക്കുകയയാണ് ഇതിൽ ചെയ്യുന്നത്. അതായത് തിരക്കേറിയ നഗരങ്ങളിലായിരിക്കും ഈ സാങ്കേതിക വിദ്യ കാര്യക്ഷമമായി പ്രവർത്തിക്കുക.

മെഷ് ടോക്ക് ആശയവിനിമയത്തിൽ സ്വകാര്യതയും ഓപ്പോ ഉറപ്പുനൽകുന്നു. മെഷ് ടോക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഓപ്പോ പുറത്തുവിട്ടിട്ടില്ല. ഭാവിയിൽ ഇതിനായി പ്രത്യേകം തയ്യാറാക്കിയ ചിപ്പുകളുമായി എത്തുന്ന ഫോണുകളിലേ ഈ സൗകര്യം ലഭ്യമാവൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍