ഡിജിറ്റല്‍ സമ്പദ്ഘടനാ മുന്നേറ്റം

ഡിജിറ്റല്‍ സമ്പദ്ഘടനാ മുന്നേറ്റം


ഓൺലൈൻ പേമെന്റ് സംവിധാനം, വ്യാപാരം, എന്നിവയിലേക്ക് പ്രവേശിച്ച് രാജ്യത്തെ ഡിജിറ്റൽ സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് വഴി വികസിപ്പിക്കുകയാണ് വിവിധ ആപ്പുകൾ.



വാട്സ് ആപ്പ് പേയ്മെന്റ്സ് സേവനം ഉടൻ


ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്പായ വാട്സ് ആപ്പ് യു.പി.ഐ. അധിഷ്ഠിത പേയ്മെന്റ്സ് സേവനം ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും. പേയ്മെന്റ്സ് വിവരങ്ങൾ ഇന്ത്യയിലെ സർവറുകളിൽ സൂക്ഷിക്കാൻ വാട്സ് ആപ്പ് തയ്യാറായതോടെയാണിത്.

വാട്സ് ആപ്പ് പേയ്മെന്റ്സ് സേവനം അവതരിപ്പിക്കാൻ ഒരു വർഷത്തിലേറെയായി ഒരുങ്ങിയതാണെങ്കിലും റിസർവ് ബാങ്കിൽനിന്നുള്ള അനുമതി കിട്ടാത്തതിനാൽ നീണ്ടുപോകുകയായിരുന്നു. എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാവും വാട്സ് ആപ്പ് പേയ്മെന്റ്സ് സേവനം അവതരിപ്പിക്കുക. പേടിഎം, ഗൂഗിൾ പേ എന്നിവയുടെ മാതൃകയിലായിരിക്കും പ്രവർത്തനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍