ജീവിതശൈലീരോഗങ്ങള്‍ പരിശോധിക്കാന്‍ ആപ്പ്

ജീവിതശൈലീരോഗങ്ങള്‍ പരിശോധിക്കാന്‍ കുടുംബശ്രീ ആപ്പ്




ജീവിതശൈലീരോഗങ്ങൾ വീടുകളിലെത്തി പരിശോധിക്കാൻ സാന്ത്വനം വളന്റിയർമാരെ ഇനി മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്യാം. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വനം പദ്ധതിയുടെ ഭാഗമായാണ് ആപ്പ്.

ആപ്പിൽ ലൊക്കേഷൻ കൊടുക്കുന്നതനുസരിച്ച് വൊളന്റിയർമാർ വീട്ടിലെത്തും. ഏതുസേവനമാണ് വേണ്ടതെന്ന് മുൻകൂർ അറിയിക്കാം. തുകയുമറിയാം. വരുന്ന ആളുടെ വിവരങ്ങളും നമ്പറുകളും അറിയാനാവും.

ഏതുപ്രായക്കാർക്കും ഉപയോഗിക്കാൻ കഴിയുന്ന ലളിതമായ രീതിയിലാണ് ആപ്പ്. രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ, ബോഡി മാസ് ഇൻഡക്സ് എന്നിവ പരിശോധിക്കാം.

പരിശോധനാഫലം നേരിട്ട് നൽകും. മൊബൈലിലും അയച്ചുകൊടുക്കും.


ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ (ഹാപ്) എന്ന സംഘടനയുമായി സഹകരിച്ചാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി എറണാകുളത്ത് പദ്ധതി തുടങ്ങി. ഹർഷം പദ്ധതിപ്രകാരം വയോജന പരിചരണം, മാതൃ-ശിശു പരിചരണം, ഗർഭകാല പരിചരണം എന്നിവയും ആപ്പ് വഴി ബുക്ക് െചയ്യാനുള്ള സൗകര്യവും ഉടൻ ഒരുക്കും. 


ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സാന്ത്വനം ആപ്പ് ഡൗൺലോഡ് ചെയ്യാം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍