ഗൂഗിൾ മാപ്പിൽ പുതിയ ഫീച്ചർ

ഇന്ത്യൻ ഉപയോക്താക്കൾക്കായി ഗൂഗിൾ മാപ്പിൽ പുതിയ ഫീച്ചർ 






സ്റ്റേ സെയ്ഫർ എന്ന ഫീച്ചർ വഴി ഊടുവഴികളിലൂടെയും അപരിചിതമായ വഴികളിലൂടെയും ഓട്ടോറിക്ഷകളിലും ടാക്സികളിലും യാത്ര ചെയ്യുമ്പോൾ യാത്രയുടെ ലൈവ് ലൊക്കേഷൻ സ്റ്റാറ്റസ് ഉപയോക്താവിന്റെ ബന്ധുക്കൾക്ക് അയച്ചുകൊടുക്കാം.

ഗൂഗിൾ മാപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലൂടെ ഈ ഫീച്ചർ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ലഭിക്കും.


സ്റ്റേ സെയ്ഫർ​ ഫീച്ചർ എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം?

നിങ്ങൾക്ക് യാത്ര ചെയ്യേണ്ട സ്ഥലം ഗൂഗിൾ മാപ്പിൽ തിരയുകയും അവിടേക്കുള്ള യാത്രക്കുള്ള വഴി ലഭിക്കുകയും ചെയ്താൽ സ്റ്റേ സെയ്ഫർ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാം. സ്റ്റേ സെയ്ഫർ, ഗെറ്റ് ഓഫ് റൂട്ട് അലേർട്ട് ഓപ്ഷനുകൾ ഇതിനായി തിരഞ്ഞെടുക്കാം.

ടാക്സി ഡ്രൈവർ വഴിമാറി സഞ്ചരിച്ചാൽ ഒരു അറിയിപ്പോടുകൂടി ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങും. നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്താൽ ഉപയോക്താവിന് അവരുടെ ഇപ്പോഴുള്ള ലൊക്കേഷൻ അറിയാനും ഗൂഗിൾ നിർദേശിച്ച യഥാർത്ഥ പാതയുമായി താരതമ്യം ചെയ്യാനും സാധിക്കും.

ശേഷം ഉപയോക്താക്കൾക്ക് അവരുടെ യാത്രയുടെ ലൈവ് ലൊക്കേഷൻ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അയച്ചുകൊടുക്കാം. അതുവഴി ഉപയോക്താവ് എവിടെയാണ് എന്ന വിവരം അവർക്ക് അറിയാൻ സാധിക്കും.

അടുത്തിടെയാണ് ഗൂഗിൾ മാപ്പിൽ ഓൺ സ്ക്രീന് സ്പീഡോമീറ്റർ അവതരിപ്പിച്ചത്. ഇത് കൂടാതെ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും അതിനനുസരിച്ച് അപകടം ഒഴിവാക്കാൻ യാത്രാ വഴി മാറ്റുകയും ചെയ്യുന്ന സൗകര്യവും ഗൂഗിൾ അവതരിപ്പിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍