കുറഞ്ഞനിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് അടുത്തവര്‍ഷം

കെ-ഫോണ്‍ പദ്ധതി കുറഞ്ഞനിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് 




സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനായി തുടങ്ങിയ കേരള ഫൈബർ ഓപ്റ്റിക്സ് നെറ്റ്വർക്ക് (K - Phone) പദ്ധതി 2020-ഓടെ പ്രാവർത്തികമാകും. കെ-ഫോൺ പദ്ധതി നടപ്പാക്കാനുള്ള ദർഘാസ് നടപടികളായി. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് (ബെൽ) കേരളത്തിൽ കെ-ഫോണിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്.

കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ച്ചറൽ ലിമിറ്റഡും (കെ.എസ്.ഐ.ടി.ഐ.എൽ.) കെ.എസ്.ഇ.ബി.യും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 1,028 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.

കെ.എസ്.ഇ.ബി.യുടെ ഹൈടെൻഷൻ വൈദ്യുതവിതരണ ലൈനിനൊപ്പം ഫൈബർ ഓപ്റ്റിക് കേബിളുകൾ സ്ഥാപിച്ചാണ് കെ-ഫോൺ പ്രവർത്തിക്കുക. ഈ പദ്ധതിവഴി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം വീടുകളിലേക്ക് സൗജന്യമായും 30,000-ത്തോളം വരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുറഞ്ഞനിരക്കിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭിക്കും.

പദ്ധതിയുടെ നടത്തിപ്പിനായി കെ-ഫോൺ ലിമിറ്റഡ് എന്ന ജോയന്റ് വെൻച്വർ കമ്പനി രൂപവത്കരിച്ചിട്ടുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍