ക്ലൗഡ് ഗെയിമിങ് എത്തുന്നു

ക്ലൗഡ് ഗെയിമിങ് സേവനവുമായി ഗൂഗിൾ 





ക്ലൗഡ് ഗെയിമിങ് സേവനവുമായി ഗൂഗിൾ വരുന്നു . ഗെയിം കളിക്കാനും അത് ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ സ്ട്രീം ചെയ്യാനുമെല്ലാം സാധിക്കുന്ന സംവിധാനമായ ഇത് സ്റ്റേഡിയ , ക്ലൗഡ് അടിസ്ഥാനമാക്കി  പ്രവർത്തിക്കുന്ന ഗെയിമിങ് സേവനമാണ് . സാൻഫ്രാൻസിസ്കോയിൽ നടന്ന ഗെയിം  ഡവലപ്പേഴ്സ് കോൺഫറൻസിലാണ് സ്റ്റേഡിയ ക്ലൗഡ് ഗെയിം സേവനം ഗൂഗിൾ അവതരിപ്പിച്ചത് . ഗെയിമുകളൊന്നും ഡൗൺലോഡ് ചെയ്യുകയോ  ഇൻസ്റ്റാൾ ചെയ്യുകയോ വേണ്ട എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത . യൂട്യൂബിൽ ഒരു  ഗെയിം വീഡിയോ കാണുന്നതിനിടയിൽ ആ ഗെയിം ഒന്നു കളിച്ചുനോക്കാം എന്ന് തോന്നിയാൽ . സീനിൽ കാണുന്ന ' പ്ലേ നൗ ' ബട്ടനിൽ അമർത്തിയാൽ മതി . ക്രോം ബ്രൗസർ വഴി ലാപ്ടോപ്പുകളിലും , ഡെസ്ക്ടോപ്പുകളിലും ആൻഡ്രോയിഡ് ടാബ് ലറ്റുകളിലും ടിവിയിലും ഫോണുകളിലുമെല്ലാം ഇത് ലഭ്യമാവും . ഏത് യുഎസ്ബി ഗെയിം കൺട്രോളറുകൾ
ഉപയോഗിച്ചും സ്റ്റേഡിയ ഗെയിമുകൾ കളിക്കാം .ലോകത്തെമ്പാടുമുള്ള സ്വന്തം സെർവറുകളുടെ സഹായത്തോടെയാണ് ഗൂഗിൾ സ്റ്റേഡിയ ക്ലൗഡ് ഗെയിം സേവനം ഒരുക്കിയിരിക്കുന്നത് . നല്ല വേഗതയുള്ള ഇന്റർനെറ്റ്  സേവനത്തിലൂടെ 60 എഫ്പിഎസിലുള്ള 4K ദൃശ്യങ്ങൾ വരെ ഇതിൽ ലഭ്യമാക്കാനാകുമെന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ .ഭാവിയിൽ 120 എഫ്പിഎസിൽ 8K റസലൂഷൻ ദൃശ്യങ്ങൾ കൊണ്ടുവരാനും കമ്പനി  ലക്ഷ്യമിടുന്നുണ്ട് .
സ്റ്റേഡിയയ്ക്ക് വേണ്ടി ഗൂഗിൾ തന്നെ പ്രത്യേകം കൺട്രോളർ അവതരിപ്പിച്ചിട്ടുണ്ട് .എക്സ്ബോക്സ് , പ്ലേസ്റ്റേഷൻ എന്നിവയ്ക്ക് സമാനമാണ് ഇതിന്റെ പ്രവർത്തനം.വൈഫൈ വഴിയാണ് സ്റ്റേഡിയ കൺട്രോളർ  ബന്ധിപ്പിക്കുന്നത് .യൂട്യൂബ് സ്ട്രീമിങിനും , ഗൂഗിൾ അസിസ്റ്റന്റിനുമുള്ള ബട്ടനുകൾ അതിലുണ്ടാവും .സ്റ്റേഡിയ ഗെയിമിങ് സേവനങ്ങൾ വഴി ആദ്യം ലഭ്യമാക്കുന്ന ഗെയിമുകളിൽ ഒന്ന് ' ഡൂം - എറ്റേണൽ ' ആയിരിക്കും .ഇതിന് 4K
എറ്റേണൽ ' ആയിരിക്കും . ഇതിന് 4K റസലൂഷൻ , എച്ച്ഡിആർ , 60എഫ് പിഎസ് ഗെയിം പ്ലേ സൗകര്യങ്ങൾ ഉണ്ടാവും . സ്റ്റേഡിയ സ്വന്തം ഗെയിമുകൾ പുറത്തിറക്കും .  ഇതിനു വേണ്ടി സ്റ്റേഡിയ ഗെയിസ് ആന്റ് എന്റർടെയ്ൻമെന്റ് എന്ന പേരിൽ ഗെയിം സ്റ്റുഡിയോയ്ക്കും തുടക്കമിട്ടിട്ടുണ്ട് . ഈ വർഷം തന്നെ സ്റ്റേഡിയ പുറത്തിറക്കുമെന്നാണ് അറിയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍