ക്രിക്കറ്റ് വിവരങ്ങൾ ഫ്രീ എസ്എംഎസ് ആയി ലഭിക്കും

ബിഎസ്എൻഎൽ ഐപിഎൽ ഓഫർ




ഐപിഎൽ സീസണിനോടനുബന്ധിച്ച് ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി രണ്ടു ഐപിഎൽ റീചാർജ് പ്ലാനുകൾ പുറത്തിറക്കി . 
199 , 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത് . ഇ പ്ലാനിൽ ഉപഭോക്താക്കൾക്ക് സൗജന്യമായി ക്രിക്കറ്റ് എസ്എംഎസ് ലഭിക്കും . ഇതിനൊപ്പം അൺലിമിറ്റഡ് വോയിസ് കോളുകളും സൗജന്യ ഡാറ്റയുമുണ്ട് .
ബിഎസ്എൻഎൽ 199 രൂപയുടെ ഐപിഎൽ റീചാർജ് ഓഫറിന്റെ കാലാവധി 28 ദിവസമാണ് .ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിവസവും 1 ജിബി വച്ച് |28 ജിബിയും അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കും .ബിഎസ്എൻഎൽ 499 രൂപയുടെ ഐപിഎൽ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ നാഷണൽ റോമിങ് കോളുകളും ദിവസം 1 ജിബി വച്ച് 90 ജിബി ഡാറ്റയും സൗജന്യമായി ലഭിക്കും .90 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി .ഇതിനുപുറമേ ദിവസവും 100 എസ്എംഎസുമുണ്ട് .
ഈ രണ്ടു പ്ലാനുകളിലും സൗജന്യമായി ഐപിഎല്ലുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്എംഎസായി ലഭിക്കും .ഇതിനൊപ്പം സൗജന്യ ക്രിക്കറ്റ് പിആർബിടി ( Personalised Ring Back Tone ) കിട്ടും .ബിഎസ്എ ൻഎല്ലിന്റെ 20 സർക്കിളുകളിൽ മാർച്ച് 23 മുതൽ പ്ലാൻ നിലവിൽവരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍