ഗൂഗിള്‍ പുറത്തിറക്കി ആന്‍ഡ്രോയിഡ് ക്യൂ

ആന്‍ഡ്രോയിഡ് ക്യൂ വിന്റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി





ആൻഡ്രോയിഡിന്റെ വരാനിരിക്കുന്ന പതിപ്പ് ആൻഡ്രോയിഡ് ക്യൂ വിന്റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിൾ പുറത്തിറക്കി. ഒപ്പം ആപ്പ് ഡെവലപ്പർമാരെ ലക്ഷ്യമിട്ട് പുതിയ പതിപ്പിന്റെ സവിശേഷതകൾ വിശദമാക്കുന്ന ഒരു ബ്ലോഗ് പോസ്റ്റ് ആൻഡ്രോയിഡ് എഞ്ചിനീയറിങ് വൈസ് പ്രസിഡന്റ് ഡേവ് ബുർക് പുറത്തിറക്കിയിട്ടുണ്ട്.
ഉപയോക്താക്കൾക്ക് കൂടുതൽ സ്വകാര്യതയും സുരക്ഷയും നൽകും വിധമാണ് ആൻഡ്രോയിഡ് ക്യൂ. ഡെവലപ്പർമാർക്ക് ക്യാമറാ ഫീച്ചറുകൾ ഉപയോഗപ്പെടുത്താനുള്ള അവസരവും ലഭിക്കും. ആപ്പുകൾ തുറന്നുവരുന്ന വേഗത പുതിയ പതിപ്പിൽ വർധിക്കും.
ഫോൾഡബിൾ സ്ക്രീനുകളെ ലക്ഷ്യമിട്ടുള്ള സാങ്കേതിക മാറ്റങ്ങളും പുതിയ ആൻഡ്രോയിഡ് പതിപ്പിൽ പ്രതീക്ഷിക്കാം.
പിക്സൽ ഫോണുകളിലേതിലും ആൻഡ്രോയിഡ് ക്യൂ ബീറ്റ ഉപയോഗിക്കാം. മേയിൽ നടക്കുന്ന ഗൂഗിൾ ഐ/ഒ കോൺഫറൻസിലാവും ആൻഡ്രോയിഡ് ക്യൂ പതിപ്പിന്റെ പൂർണരൂപം അവതരിപ്പിക്കുക.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍