ഫെയ്‌സ്ബുക്കിനെ നിശ്ചലമാക്കിയത് സെര്‍വര്‍ തകരാര്‍

ഫെയ്‌സ്ബുക്കിനെ നിശ്ചലമാക്കിയത് സെര്‍വര്‍ തകരാര്‍





ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങളിൽ തടസം നേരിട്ടതിന് കാരണം സെർവർ തകരാർ ആണെന്ന് കമ്പനി. ഇതേ തുടർന്ന് തുടർച്ചയായ പ്രശ്നങ്ങളാണുണ്ടായതെന്നും അവയെല്ലാം പരിഹരിച്ചുവെന്നും ഫെയ്സ്ബുക്ക് പറഞ്ഞു.

ബുധനാഴ്ച രാത്രി തുടങ്ങിയ പ്രശ്നം വ്യാഴാഴ്ച പകലും തുടർന്നു. 14 മണിക്കൂറോളം ലോകത്തിന്റെ വിവിധ മേഖലകളിൽ ഫെയ്സ്ബുക്ക് സേവനങ്ങളിൽ തടസംനേരിട്ടു. ഫെയ്സ്ബുക്കിന്റെ കീഴിലുള്ള എല്ലാ സേവനങ്ങളെയും ഇത് ബാധിച്ചു.

സേവനങ്ങൾ പ്രവർത്തന രഹിതമായതിന് പിന്നിൽ ഡിനയൽ ഓഫ് സർവീസ് എന്ന സൈബർ ആക്രമണമല്ലെന്ന് ഫെയ്സ്ബുക്ക് ഇന്നലെ വ്യക്തമാക്കിയിരുന്നു. തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് ഫെയ്സ്ബുക്കിന്റേയും ഇൻസ്റ്റാഗ്രാമിന്റേയും അക്കൗണ്ടുകൾ വഴി കമ്പനി ഉപയോക്താക്കളെ അറിയിക്കുകയും ചെയ്തു.

സെർവർ കോൺഫിഗറേഷൻ മാറ്റാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ഫെയ്സ്ബുക്ക് പറഞ്ഞു. ഇതേ തുടർന്ന് ഫെയ്സ്ബുക്കിന് കീഴിലുള്ള ആപ്ലിക്കേഷനുകളിലും മറ്റ് സേവനങ്ങളിലും തടസം നേരിട്ടു.

അതേസമയം മണിക്കൂറുകളോളം തടസം നേരിട്ടതിനെ തുടർന്ന് പരസ്യ വിതരണക്കാരിൽ നിന്നും മറ്റും വലിയ വിമർശനമാണ് ഫെയ്സ്ബുക്കിന് നേരിടേണ്ടി വന്നത്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍