ആപ്പുകളുടെ മത്സരം


തിരഞ്ഞെടുപ്പ് ആപ്പുകളുടെ മത്സരം




വോട്ടെടുപ്പ് ദിവസം അടുത്തതോടെ ഗൂഗിൾ പ്ലേസ്റ്റോറിൽ തിരഞ്ഞെടുപ്പ് ആപ്പുകളുടെ പ്രളയം.

തിരഞ്ഞെടുപ്പ് ചരിത്രംമുതൽ സ്ഥാനാർഥികളെ വിലയിരുത്തി അവർക്ക് മാർക്ക് നൽകാനുതകുന്ന ആപ്പുകൾവരെ റെഡി. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് നിർമിക്കുകയും പിന്നെ നിർജീവമാകുകയും ചെയ്തവ പലതും ഉണർന്നിട്ടുണ്ട്.

നിലവിലെ പാർലമെന്റംഗത്തിന്റെ റിപ്പോർട്ട് കാർഡ് തയ്യാറാക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഇതിലൊന്ന്. ഇതിൽ എം.പി.മാരുടെ പ്രോഗ്രസ് റിപ്പോർട്ടിനായി വോട്ടർമാർക്ക് മാർക്കിടാനാകും. മണ്ഡലത്തിലെ പരിഹരിക്കാത്ത പ്രശ്നങ്ങളും ഇതിൽ ചൂണ്ടിക്കാട്ടാം. സജീവമല്ലാതിരുന്ന പല ആപ്പുകളുടെയും ഡൗൺലോഡും റേറ്റിങ്ങും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉയർന്നിട്ടുണ്ട്. ആപ്പുകളിൽ മിക്കതും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. വോട്ടർപട്ടികയിൽ പേരുചേർക്കാൻ സഹായിക്കുന്നവയും പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ആപ്പുകളും സുലഭം. ഇവ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍