ഫോട്ടോയുടെ നേരറിയാൻ വാട്സാപ്പ്

വ്യാജനെ പിടിക്കാൻ വാട്സാപ്പിലും ഗൂഗിൾ സെർച്ച്





ജനപ്രിയ മെസേജിങ് സംവിധാനമായ വാട്സാപ്പിനെതിരെ ഉന്നയിക്കപ്പെടുന്ന പ്രധാന ആരോപണങ്ങളിലൊന്ന്  വ്യാജവാർത്ത  പരത്തുന്നു എന്നതാണ് .
        തെറ്റായ വിവരങ്ങളും ചിത്രങ്ങളും വിഡിയോയുമെല്ലാം തത്പര കക്ഷികൾ കൂടുതൽ ആളുകളിലേക്ക് എളുപ്പത്തിൽ  വാട്സാപ് ഉപയോഗിച്ച് എത്തിക്കുന്നു . ഇന്ത്യൻ സർക്കാരുമായും വാട്സാപ് പ്രശ്നത്തിലാണ് . 
എന്നാൽ വാട്സാപ്പിൽ പുതിയതായി വരുന്ന ഫീച്ചറിലാണ് ഇപ്പോൾ ആളുകളുടെ കണ്ണ് . 

നിങ്ങൾക്കു ലഭിക്കുന്നതോ , നിങ്ങൾ അയക്കുന്നതോ ആയ ഒരു ചിത്രം ശരിക്കുള്ളതാണോ എന്ന് ആപ്പിനുള്ളിൽ നിന്നു തന്നെ സെർച്ചു ചെയ്യാനുള്ള സാധ്യതയാണ് തുറന്നു കിട്ടുന്നത് . ഇതിനായി വാട്സാപ്പ്
കൂട്ടുപിടിച്ചിരിക്കുന്നത് ഗൂഗിളിനെയാണ് .

പുതിയ ഫീച്ചർ ആൻഡ്രോയിഡിൽ ആണ്   ടെസു ചെയ്തിരിക്കുന്നത് .' സെർച് ഇമേജ് '  എന്ന ഫീച്ചർ ആണ് ഇത്.വാട്സാപ് ചാറ്റിനുള്ളിൽ തന്നെ നിന്നു ഫോട്ടോ ഗൂഗിളിലൂടെ സെർച് ചെയ്യാൻ അനുവദിക്കും  . 

 വ്യജ ഫോട്ടോകളും മറ്റുമൊക്കെയുള്ള ഈ പുതിയ ഫീച്ചർ വരുമ്പോൾ തനിക്കു കിട്ടിയ ഫോട്ടോ സത്യമാണോ എന്ന് സെർച് ചെയ്തു നോക്കാനുള്ള അവസരം ഉപയോക്താക്കൾക്കു ലഭിക്കുന്നു . ഉപയോക്താവ് ഒരു ഫോട്ടോ അയക്കുമ്പോളും ഈ വിധത്തിൽ സെർച് ചെയ്ത് ചിത്രങ്ങൾ കണ്ടെത്തി അയയ്ക്കാം . 

പുതിയ ഫീച്ചർ എന്ന് അവതരിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല .സമീപഭാവിയിൽ    പുതിയ ഫീച്ചർ ഉപയോഗിക്കാനായേക്കുമെന്നാണ്  പറയുന്നത് .തങ്ങളുടെ ആപ്പിലൂടെ വ്യാജ വാർത്തയും വിവരങ്ങളും പ്രചരിക്കുന്നതിനെതിരെ വാട്സാപ് സ്വീകരിക്കുന്ന നടപടികളിൽ ഒന്നായിരിക്കും പുതിയ ഫീച്ചറെന്നാണ് കരുതുന്നത് .

തങ്ങൾക്കു ലഭിച്ചിരിക്കുന്ന ഫോട്ടോ ശരിക്കു സംഭവിച്ച കാര്യമാണോ എന്ന് ഉപയോക്താവിന് പരിശോധിക്കാം .ഐഒഎസിലെ വാട്സാപ് ബീറ്റയിൽ അഡ്വാൻസ്ഡ് സെർച് എന്നൊരു ഫീച്ചർ - ടെസ്റ്റു ചെയ്യുന്നതായി കണ്ടെത്തിയിരുന്നു .ഇതുമായി യാതൊരു ബന്ധവുമില്ലാത്തതാണ് ആൻഡ്രോയിഡിൽ കണ്ടെത്തിയിരിക്കുന്ന ഫീച്ചർ എന്നും പറയുന്നു .അഡ്വാൻസ്ഡ്
സെർച്ചിൽ പലതരം മെസേജുകൾ സെർച്ചു ചെയ്യാനായേക്കും .ഫോട്ടോകൾ , ജിഫുകൾ , ലിങ്കുകൾ , ഡോക്യുമെന്റുകൾ , ഓഡിയോ ,  വിഡിയോ തുടങ്ങിയവയൊക്കെ പരിശോധിക്കാൻ സാധിക്കുന്നതാണ് ഐഒഎസിനായി കൊണ്ടുവരാൻ ശ്രമിക്കുന്ന അഡ്വാൻസ്ഡ് സെർച് എന്നു പറയുന്നു .

      ആൻഡ്രോയിഡിലെ 2 .19 .73 ബീറ്റാ വേർഷനിലാണ് സെർച് ഓപ്ഷൻ കണ്ടെത്തിയത് .ഇതിലുള്ള മറ്റൊരു പുതുമ ഒരു ട്രാൻസ്ജെൻഡർ ഫ്ലാഗ് ആണ് .ഇമോജി ലൈബ്രറിയിൽ ഇതും കാണാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍