മികച്ച ടാബ് ലെറ്റുകള്‍

12,000 രൂപയില്‍ താഴെ വിലയുള്ള മികച്ച ടാബ് ലെറ്റുകള്‍







സ്മാർട്ഫോണുകൾ വിപണിയിൽ വിലസുകയാണെങ്കിലും ടാബ്ലെറ്റുകളുടെ സ്വീകാര്യതയ്ക്ക് മാറ്റമൊന്നുമില്ല. വലിയ സ്ക്രീനുള്ളതും ഫോണുകളിൽ നിന്നും മാറി കൂടുതൽ കാര്യങ്ങൾക്ക് ആശ്രയിക്കാവുന്നതും ആയതിനാൽ ടാബ്ലെറ്റുകൾക്ക് ആവശ്യക്കാരുണ്ട്. 

സിനിമകളും വീഡിയോകളും സ്മാർട്ഫോണിന്റെ ചെറിയ സ്ക്രീനിൽ കാണുന്നതിനേക്കാൾ നല്ലത് ടാബ്ലെറ്റുകളിൽ കാണുന്നതാണ്. ഔദ്യോഗിക ആവശ്യങ്ങൾക്ക് ലാപ്ടോപ്പുകൾക്ക് പകരമായി കൊണ്ടു നടക്കാവുന്ന ഉപകരണം എന്ന നിലയിലും ടാബ്ലെറ്റുകൾ ഉപയോഗിക്കുന്നുണ്ട്. നിങ്ങൾ ഒരു ടാബ്ലെറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നുവോ. 12,000 രൂപയിൽ താഴെ വിലയുള്ള ടാബ്ലെറ്റുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്

Lenovo Tab 48 Tablet








(ലെനോവോ ടാബ് 4 8)
വില -11,990 രൂപ
വിലക്കുറവിൽ മികച്ച ടാബ് ലെറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ആശ്രയിക്കാവുന്ന ഒന്നാണ് ലെനോവോ 4. 11,990 രൂപയാണ് ഇതിന്റെ വില. 4850 എംഎഎച്ചിന്റെ ആകർഷകമായ ബാറ്ററി ശേശിയാണ് ഇതിനുള്ളത്. ആൻഡ്രോയിഡ് 7.0 നഗട്ടിലാണ് ലെനോവോ 4 85 ടാബ് പ്രവർത്തിക്കുന്നത്. 1.4 GHz ക്വാൽകോം എംഎസ്എം8917 ക്വാഡ് കോർ പ്രൊസസറാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. രണ്ട് ജിബി റാമും 16 ജിബി ഇന്റേണൽ മെമ്മറിയും ഇതിനുണ്ട്. ഡ്യുവൽ നാനോ സിമ്മുകൾ ഇതിൽ ഉപയോഗിക്കാം. രണ്ടിനും 4ജി കണക്റ്റിവിറ്റി ഉണ്ട്.


Samsung Galaxy J Max Tablet







(സാംസങ് ഗാലക്സി ജെ മാക്സ് )
വില -11,999 രൂപ
സാംസങിന്റെ ജെ സീരീസിൽ വരുന്ന സ്മാർട്ഫോണുകളും ടാബ് ലെറ്റുകളും കുറഞ്ഞ വിലയിലുള്ളവയാണ്. ജെ മാക്സ് ടാബ് ലെറ്റും അങ്ങനെ തന്നെ. 11,999 രൂപയാണ് ഇതിന് വില. ഏഴ് ഇഞ്ച് ഡിസ്പ്ലേയും, 4ജി വോൾടി കണക്റ്റിവിറ്റിയും ഇതിനുണ്ട്. 1.5 ജിബി റാം ശേഷിയിൽ 8 ജിബി ഇന്റേണൽ സ്റ്റോറേജ് ആണുള്ളത്. 200 ജിബി വരെയുള്ള മെമ്മറി കാർഡുകൾ ഉപയോഗിക്കാവുന്നതാണ്. ഡ്യുവൽ സിം സൗകര്യമുണ്ട്. ആൻഡ്രോയിഡ് 5.1 ഓഎസിലാണ് ഇതിന്റെ പ്രവർത്തനം. 4000 എംഎഎച്ച് ബാറ്ററിയാണ് ഗാലക്സി ജെ മാക്സിനുള്ളത്.


iBall Slide Elan 4G2 Tablet






(ഐബാൾ സ്ലൈഡ് എലൻ 4ജി2 )
വില 11,999
ഐബാളിന്റെ നിരവധി ടാബ് ലെറ്റുകൾ വിപണിയിലുണ്ട്. അവയിൽ മികച്ച ഒന്നാണ് സ്ലൈഡ് എലൻ 4ജി2. 11,999 രൂപയാണിതിന് വില. 1280 x 800 പിക്സൽ റസലൂഷനിലുള്ള 10.1 ഇഞ്ച് സ്ക്രീൻ ആണിതിന്. 7000 എംഎഎച്ചിന്റെ ശക്തിയേറിയ ബാറ്ററിയും ഈ ടാബ് ലെറ്റിന്റെ സവിശേഷതയാണ്. ആൻഡ്രോയിഡ് 6.0 മാഷ്മെലോ പതിപ്പാണ് ഈ ടാബിലുള്ളത്. 1.3 GHz ക്വാഡ് കോർ പ്രൊസസർ ഇതിനുണ്ട്. രണ്ട് ജിബി റാം ശേഷിയിൽ 16 ജിബി ഇന്റേണൽ മെമ്മറി ടാബിലുണ്ട്.

Samsung Galaxy Tab A 7.0 Tablet






(സാംസങ് ഗാലക്സി ടാബ് എ 7.0 )
വില 9,489
സാംസങ് ഗാലക്സി ടാബ് എയിൽ ക്വാഡ് കോർ സ്പ്രെഡ്ട്രം പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്. 1.5 ജിബി റാമിൽ എട്ട് ജിബി ഇന്റേണൽ സ്റ്റോറേജുണ്ട്. 200 ജിബി വരെയുള്ള മെമ്മറി കാർഡുകൾ ഉപയോഗിക്കാം. ഏഴ് ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയ്ക്ക് 1280 x 800 പിക്സൽ റസലൂഷനുണ്ട്. ആൻഡ്രോയിഡ് 5.1 ലോലിപോപ്പ് ഓഎസ് ആണ് ടാബിൽ. 4000 എംഎഎച്ച് ബാറ്ററിയും ലഭിക്കും. അഞ്ച് മെഗാപിക്സലിന്റെ റിയർ ക്യാമറയും 2 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ആണ് ഇതിനുള്ളത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍